- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.പി.വർക്കി മിഷനിൽ ലോക ഹൃദയ ദിനം ആചരിച്ചു
കൊച്ചി : (29.09.2021) ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയിൽ ലോക ഹൃദയ ദിനത്തിൽ ഹൃദ്രോഗികൾക്ക് നൽകേണ്ട അടിയന്തര പരിചരണങ്ങളെക്കുറിച്ച് ജീവനക്കാർക്ക് ക്ലാസ്സുകൾ നടത്തി ആചരിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.സജി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിൽ കെയർ മൈ ഹാർട്ട് എന്ന് നാമകരണം ചെയ്ത പരിപാടി
ആശുപത്രി സെക്രട്ടറി എം.ജി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.അൻവർ സി.വർഗീസ്, ഡോ.പോൾ ആന്റണി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുജിത് വർഗീസ്, ആൻ തെരേസ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ആശുപത്രിയിൽ എല്ലാ വെള്ളിയാഴ്ചകളിലും, ഞായറാഴ്ചകളിലും സൗജന്യ ഹൃദ്രോഗ പരിശോധനകൾ ഉണ്ട്. പുതിയ കാത്ത്ലാബിൽ ആൻജിയോഗ്രാം,ആൻജിയോപ്ളാസ്റ്റി, പേസ്മേക്കർ എന്നിവ കുറഞ്ഞ ചെലവിൽ മികവോടെ ചെയ്യാൻ കഴിയുമെന്ന് അഡ്‌മിനിസ്ട്രേറ്റർ വിബിൻ സുരേന്ദ്രൻ അറിയിച്ചു.
Next Story