കണ്ണുർ: പുരാവസ്തുവിൽപനക്കാരൻ മോൻസൺ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ വെളിപ്പെടുത്തി. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് പുറത്ത് പറയാതിരുന്നത് അന്വേഷണം നടക്കുന്നതിനാലാണെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ മോൻസന്റെ പുരാവസ്തു ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗദ്ധ പരിശോധ നടത്തും. ഇതിനായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹായവും തേടും.

മോൻസൺന്റെ കൈയിലുള്ളത് പുരാവസ്തുക്കളല്ലെന്നാണ് വിശ്വസിക്കുന്നത്. മോൻസൺ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു . ഇത് പുറത്ത് പറയാതിരുന്നത് അന്വേഷണം നടക്കുന്നതിനാലാണ്. പുരാവസ്തുക്കളുടെ രജിസ്‌ട്രേഷൻ സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.