- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ശാഖകളുടെ മുൻപിൽ നാളെയും സമരം

കണ്ണുർ: പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, മുഴുവൻ കരാർ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിങ് ജനകീയ സ്വഭാവം നിലനിർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാർ (AIBOC-BEFI-AIBEA-INBEF) സംയുക്തമായി നടത്തിയ അഖിലേന്ത്യാ ത്രിദിന ബാങ്ക് പണിമുടക്ക് രണ്ടാം ദിനവും പൂർണ്ണം. നാളെ മൂന്നാം ദിനവും സമരം തുടരുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും സി എസ് ബി ബാങ്കിന്റെ കണ്ണൂർ, തലശ്ശേരി, അഴീക്കോട് കല്യാശ്ശേരി,തളിപ്പറമ്പ്, പയ്യന്നൂർ ശാഖകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.കണ്ണൂർ ശാഖക്ക് മുന്നിൽ നടന്ന ധർണഡോ.വി.ശിവദാസൻ എംപി.ഉദ്ഘാടനം ചെയ്തു.സമര സഹായ സമിതി കൺവീനർ സി.വി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. കെ.അശോകൻ (CITU)കെ.ആർ.സരളാ ഭായ് (BEFI), എ.റൂബീഷ് (AIBOC),
എം.എൻ.അനിൽ കുമാർ (AKBRF), വി.ജി. സജീവൻ (CITU), പി.മനോഹരൻ (BSNLEU) നീരജ് (NCBE), രാജേഷ് ഖന്ന (NGOA), ഗോപാലകൃഷ്ണൻ പി.പി.(BSNLEU)
എന്നിവർ സംസാരിച്ചു.
ജി.വി.ശരത്ത് ചന്ദ്രൻ സ്വാഗതവും വി.ആർ.സരുൺ നന്ദിയും പറഞ്ഞു. പണിമുടക്കിന്റെ മൂന്നാം ദിനമായ നാളെയും ജില്ലയിലെ CSB ബാങ്കിന്റെ എല്ലാ ശാഖകൾക്കും മുന്നിലും പ്രകടനവും പൊതുയോഗവും നടത്താനാണ് സമരസഹായ സമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.സമരം കാരണം ബാങ്കിങ്ങ് പ്രവർത്തനം തടസപ്പെട്ടു. നിലവിൽ താൽക്കാലിക ജീവനക്കാരെ വച്ചാണ് സമര ദിനങ്ങളിൽ ബാങ്ക് പ്രവർത്തനം നടത്തിയത്.


