ജമ്മു: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക്  മോഹൻ ഭാഗവത് ജമ്മുകശ്മീരിലെത്തി .നാലു ദിവസത്തെ സന്ദർശനത്തിനായാണ് മോഹൻ ഭാഗവത് കശ്മീരിലെത്തിയത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെയാണ് സന്ദർശനം.

ജമ്മുവിൽ നാല് ദിവസം ചിലവഴിക്കുന്ന അദ്ദേഹം നിരവധി പൊതുപരിപാടികളിലും പങ്കെടുക്കുമെന്ന് ആർഎസ്എസ് കശ്മീർ നേതൃത്വം അറിയിച്ചു. മോഹൻ ഭാഗവതിന്റെ യാത്രയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ 2 ന് ജമ്മു സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ അദ്ദേഹം പങ്കെടുക്കും. ഒക്ടോബർ മൂന്നിന് ജമ്മു കശ്മീരിലെ പ്രവർത്തകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യും.