- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇവിടെ നിന്ന് നിങ്ങൾക്കു പോകാനാകില്ല; പാക്കിസ്ഥാനിലേക്ക് ചേക്കേറാൻ ശ്രമിച്ച അഫ്ഗാനികളെ തടഞ്ഞ് താലിബാൻ
കാബൂൾ: പാക്കിസ്ഥാനിലേക്ക് ചേക്കേറാൻ ശ്രമിച്ച ആയിരത്തോളം അഫ്ഗാനികളെ തടഞ്ഞ് താലിബാൻ. താലിബാൻ ഭരണകൂടത്തെ ഭയന്ന് നാടുവിടാൻ ശ്രമിച്ചവരെ രാജ്യത്തിന്റെ തെക്കൻ അതിർത്തിയായ പാക്കിസ്ഥാനിൽനിന്ന് 100 മീറ്റർ മാത്രം അകലെയുള്ള വ്യാപാര നഗരമായ സ്പിൻ ബോൾഡാക്കിൽ വച്ചാണ് തടഞ്ഞത്. നിരവധി തവണ അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും താലിബാൻ തടയുകയായിരുന്നുവെന്ന് 25കാരനായ സക്കറിയുല്ല പറഞ്ഞു.
ഇതു നിങ്ങളുടെ രാജ്യമാണ്. ഇവിടെ നിന്ന് നിങ്ങൾക്കു പോകാനാകില്ല എന്നാണ് താലിബാൻ പറയുന്നതെന്ന് അതിർത്തി കടക്കാൻ ശ്രമിച്ച റഹ്മാദിൻ വാർദക് പറഞ്ഞു. ജോലിയില്ലാത്തതിനാൽ കുടുംബം പട്ടിണിയിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കാളിയാകാനാണ് താലിബാൻ ഭരണകൂടം ആവശ്യപ്പെടുന്നതെന്ന് മറ്റു ചിലർ പറയുന്നു. 'ഇവിടെ ഞങ്ങൾക്ക് ജോലിയില്ല, ജോലിക്കായി അതിർത്തി കടന്നേ മതിയാകൂ.'- സക്കറിയുല്ല പറഞ്ഞു.
അതേസമയം, മതിയായ രേഖകൾ ഇല്ലാതെ അഫ്ഗാനിസ്ഥാനിൽനിന്ന് എത്തുന്ന ആളുകളെ പാക്കിസ്ഥാൻ തടയുന്നുണ്ട്. എല്ലാ ദിവസവും 8000 മുതൽ 9,000 വരെ ആളുകൾ മതിയായ രേഖകൾ ഇല്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുന്നു. അവരെ തിരിച്ചയയ്ക്കുകയാണെന്ന് താലിബാൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന മുല്ല മൗലവി ഹക്യാർ പറഞ്ഞു.
താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തതോടെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തുള്ളത്. താടിയും മുടിയും വെട്ടുന്നതിൽ ശരീഅത്ത് നിയമം പിന്തുടരണം. ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സ്ത്രീ ശബ്ദം നിരോധിച്ചു. ഇതിനെ തുടർന്ന് മാധ്യമങ്ങൾ വനിതാ അവതാരകരെ നീക്കം ചെയ്തു. സംഗീതം നിർത്തലാക്കി. ഐപിഎൽ നിരോധിച്ചു, പട്ടം പറത്തുന്നതും നിരോധിച്ചു.1990ലേതു പോലെ കർക്കശ ഭരണം പുനസൃഷ്ടിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.