കൊച്ചി : കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂർ -ചിറ്റൂർ യൂണിറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അവാർഡുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയാണ് അവാർഡുകൾ നൽകി അനുമോദിച്ചത്. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിങ് പ്രസിഡന്റ് ടി. ബി നാസർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ്, ജില്ലാ സെക്രട്ടറി ജിമ്മി ചക്യത്ത്, സി വി രാജു, യൂണിറ്റ് മുൻ പ്രസിഡന്റ് പി ജി ജോസഫ്, ജി രഞ്ജിത്ത്, ഹസീന ബഷീർ, വി എ ജലീൽ എന്നിവർ പ്രസംഗിച്ചു