കൊച്ചി : ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയായി ഉമേഷ് ചള്ളിയിലിനെ തിരഞ്ഞെടുത്തു.ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർട്ടി സെന്ററാണ് ഉമേഷ് ചള്ളിയിലിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻ ബാബു അറിയിച്ചു. ഇതോടെ പാർട്ടിയിൽ സെക്രട്ടറിമാരുടെ എണ്ണം നാലായി. കഴിഞ്ഞ മാസമാണ് കൊടുങ്ങല്ലൂർ എംഎ‍ൽഎയായിരുന്ന ഉമേഷ് ചള്ളിയിൽ ജെ.എസ്.എസിൽ തിരിച്ചെത്തിയത്.