- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു നൂറ്റാണ്ടിനു ശേഷം റഷ്യയിൽ ആദ്യ രാജവിവാഹം; കമ്മ്യുണിസ്റ്റ് വിപ്ലവത്തിൽ വേരുപിഴുത സർ ചക്രവർത്തിമാരുടെ പിൻഗാമിയുടെ വിവാഹത്തിന് എത്തിയത് യൂറോപ്പിലെ രാജപ്രതിനിധികൾ
റൊമണോവ് രാജവംശത്തിന്റെ വേരറുത്ത 1917-ലെ ബൊൾഷെവിക് വിപ്ലവത്തിനു ശേഷം ഇതാദ്യമായി ആ വംശത്തിൽ ഒരു ആഡംബര വിവാഹം റഷ്യയിൽ വെച്ചു നടന്നു. യൂറോപ്പിലങ്ങോലമിങ്ങോളമുള്ള പുരാതന രാജവംശങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ആഡംബര വിവാഹം ഇന്നലെയായിരുന്നു നടന്നത്. പഴയ റഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സെയിന്റ് പീറ്റേഴ്സ്ബർഗിലെ സെയിന്റ് ഐസക്ക് കത്തീഡ്രലിൽ വച്ചായിരുന്നു വിവാഹം.
റഷ്യൻ പ്രഭുവായ ജോർജ്ജ് റൊമണോവ് തന്റെ ദീർഘകാല പെൺസുഹൃത്തായ ഇറ്റാലിയൻ വബ്നിത റെബെക്ക ബെറ്റാറിനിയെയാണ് ഈ രാജവിവാഹത്തിലൂടെ സ്വന്തമാക്കിയത്. 40 കാരനായ റൊമണൊവും 39 കാരിയായ് റെബേക്കയും കഴിഞ്ഞ കൃസ്ത്മസ്സ് കാലത്തായിരുന്നു വിവാഹിതരാകുവാൻ തീരുമാനിച്ചത്. ജോസഫൈൻ ചക്രവർത്തിനിയുടെയും നെപ്പോളിയന്റെയുമൊക്കെ ആഭരണങ്ങൾ രൂപകല്പന ചെയ്ത്സ്ഥാപനമായ ഷോമെറ്റ് ആയിരുന്നു ഈ വിവാഹത്തിനായി റെബെക്കയുടെ ആഭരണങ്ങൾ രൂപകല്പന ചെയ്തത്.
സ്പെയിനിലെ സോഫിയ രാജ്ഞി, ലൈക്കെൻസ്റ്റീനിലെ റുഡോൾഫ് രാജകുമാരനു ടിൽസിം രാജകുമാരിയും, ബൾഗേറിയയിലെ മുൻ രാജാവും രാജ്ഞിയും, തുടങ്ങി യൂറോപ്പിലെ പ്രധാന രാജവംശങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വിവാഹ ചടങ്ങിൽ വരന്റെ മാതാവ് മറിയ വ്ളാഡിമിർനോവ പ്രഭ്വിയും പങ്കെടുത്തിരുന്നു. കത്തീഡ്രലിൽ നടന്ന മതപരമായ വിവാഹ ചടങ്ങുകൾക്ക് ശേഷം റഷ്യൻ മ്യുസിയം ഓഫ് എത്നോഗ്രാഫിയിൽ വെച്ച് ആഘോഷങ്ങളും നടന്നു.
റഷ്യൻ വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് രാജ്യത്തുനിന്നും നിഷ്‌കാസിതരായ രാജകുടുംബം പിന്നീട് 1990 കളിലായിരുന്നു തിരിച്ചെത്തുന്നത്. തിരിച്ചെത്തിയ കുടുംബം ആദ്യം താമസത്തിനായി തെരഞ്ഞെടുത്തത് സെയിന്റ് പീറ്റേഴ്സ് ബർഗ് ആയിരുന്നു. അതുകൊണ്ടാണ് ഇവിടെവെച്ചു തന്നെ വിവാഹം നടത്താൻ തീരുമാനിച്ചതെന്ന് റൊമണോവ് പറഞ്ഞു.
റഷ്യൻ സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ വ്ളാഡിമിർനോവ റൊമണൊവിന്റെ മകനായി മാഡ്രിഡിലായിരുന്നു റൊമണോവ് ജനിച്ചത്. 1918-ൽ ബൊൾഷെവിക്കുകൾ വിചാരണ നടത്തി കൊലചെയ്ത അവസാനത്തെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ അർദ്ധസഹോദർന്റെ പേരക്കുട്ടിയാണ് മരിയ വ്ളാഡിമിർനോവ പ്രഭ്വി. നിക്കോളാസ് രണ്ടാമനോടൊപ്പം അദ്ദേഹത്തിന്റെ പത്നിയേയും അഞ്ച് കുട്ടികളേയും ബൊൾഷെവിക്കുകാർ കൊന്നിരുന്നു.
ബ്രിട്ടീഷ് രാജകുടുംബം ഉൾപ്പടെ യൂറോീപ്പിലെ പ്രധാന രാജവംശങ്ങളുമായി ബന്ധമുള്ളതാണ് റൊമണോവ് രാജവംശം. ജോർജ്ജ് റൊമണോവ്, ഓക്സ്ഫോർഡിൽ നിന്നും ബിരുദമെടുത്തശേഷം ഏറെക്കാലം ഫ്രാൻസിലായിരുന്നു താമസിച്ചിരുന്നത്. ബ്രസ്സൽസിൽ വച്ചാണ് ബെറ്റരിനിയെ കണ്ടുമുട്ടുന്നത്. അവിടെ യൂറോപ്യൻ പാർലമെന്റിൽ ജോലിചെയ്യുന്നതിനിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം ഓർത്തഡോക്സ് സഭയിലേക്ക് മാറിയ ബെറ്റാരിനി, തന്റെ പേര് വിക്ടോറിയ റൊമണോവ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.