- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂൾ എയർപോർട്ടിലെ ലഹളക്കിടയിൽ മുള്ളുവേലിക്കിടയിലൂടെ പട്ടാളക്കാർക്ക് എറിഞ്ഞുകൊടുത്ത 16 ദിവസം മാത്രം പ്രായമുള്ള കുട്ടി ഒടുവിൽ അമേരിക്കയിൽ പിതാവിന്റെ അടുത്തെത്തി; കാബൂൾ പ്രക്ഷോഭ സമയത്തെ വൈറൽ ഫോട്ടോയുടെ സമസ്യ സന്തോഷപൂർവ്വം അവസാനിക്കുമ്പോൾ
താലിബാന്റെ പ്രാകൃത നടപടികൾക്കെതിരെ മനുഷ്യത്വത്തിന്റെ ഉയർത്തെഴുന്നേല്പായിട്ടായിരുന്നു ആ ചിത്ര സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കേവലം പതിനാറു ദിവസം മാത്രം പ്രായമുള്ള ഒരു പിഞ്ചു ശിശുവിനെ കമ്പിവേലിക്ക് മുകളിലൂടെ പൊക്കി കാബൂളിലെ ഹദീദ് കർസായ് വിമാനത്താവളത്തിനുള്ളിൽ എത്തിക്കാൻ ഒരു അമേരിക്കൻ സൈനികൻ ശ്രമിക്കുന്ന ചിത്രം അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ യാഥാർത്ഥ്യത്തിന്റെ ചിത്രം എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഇതിനെ വാഴ്‌ത്തിയത്.
അന്നായിരുന്നു തന്റെ മകളെ ആദ്യമായി കാണുന്നതെന്ന് ആ ശിശുവിന്റെ പിതാവ് പറഞ്ഞു. ഓഗസ്റ്റ് മാസം ഏതാണ്ട് മുഴുവൻ തന്നെ താൻ ഹമീദ് കർസായ് വിമാനത്താവളത്തിനകത്തായിരുന്നു എന്നാണ് ഹദീദ് എന്ന ആ പിതാവ് പറയുന്നത്. ഒഴിപ്പിക്കൽ ദൗത്യവുമായി തിരക്കിലായ അമേരിക്കൻ സൈനികർക്കൊപ്പം ദ്വിഭാഷിയായി ജോലി ചെയ്യുകയായിരുന്നു അയാൾ. അതിനിടയിലാണ് കുഞ്ഞ് ജനിക്കുന്നത്. ജോലിത്തിരക്കുകാരണം കുഞ്ഞിനെ കാണുവാൻആയില്ല. ഭാര്യ സാദിയയുമായി ഫോണിൽ സംസാരിക്കുക മാത്രമാണ് ചെയ്തിരുന്നത്.
അഫ്ഗാനി താലിബാനു പൂർണ്ണമായും കീഴ്പ്പെട്ടതോടെ ഓഗസ്റ്റ് 19 ന് കുട്ടിയുമായി വിമാനത്താവളത്തിലെത്താൻ അയൾ ഭാര്യയോട് ആവശ്യപ്പെട്ടു. അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ടവരെ തേടിപ്പിടിച്ച് കൊല്ലുന്നതായി വിവരങ്ങൾ ലഭിച്ചു. സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ താനും അവരുടേ ലക്ഷ്യമാകുമെന്ന് മനസ്സിലാക്കിയതായുംഹമീദ് പറഞ്ഞു. ലിയ എന്ന പിഞ്ചു ശിശുവുമായി ഭാര്യ സാദിയ എയർപോർട്ടിലേക്ക് കുതിച്ചു. തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ പ്രധാന രേഖകൾ എല്ലാം തന്നെ കൈയിൽ കരുതിയിരുന്നെങ്കിലും വിമാനത്താവളത്തിനടുത്തു വെച്ച് അവരെ തടഞ്ഞ താലിബാൻ ഭീകരർ അതെല്ലാം നശിപ്പിച്ചു.
തിരക്കിൽ പെട്ട് വിമാനത്താവളത്തിനകത്തു പ്രവേശിക്കാനാവാതെ വലയുന്ന ഭാര്യയേയും കുഞ്ഞിനേയും താൻ കണ്ടുവെന്നും അപ്പോൾ അടുത്തുണ്ടായിരുന്ന ഒരു അമേരിക്കൻ സൈനികനോട് കുഞ്ഞിനെ ഒന്നു എടുത്ത് തന്റടുത്ത്എത്തിക്കാൻ അപേക്ഷിക്കുകയുമായിരുന്നെന്ന് അയാൾ പറഞ്ഞു. ഇരുമ്പ് വേലിക്ക് മുകളിലൂടെ മാത്രമേ കുഞ്ഞിനെ അകത്തു കയറ്റാൻ കഴിയുകയുള്ളു എന്നും അങ്ങനെ ചെയ്താൽ കുഞ്ഞിന് പരിക്കുപറ്റാൻ ഇടയുണ്ടെന്നും സൈനികൻ പറഞ്ഞെങ്കിലും ഹമീദ് കുഞ്ഞിനെ അകത്തുകൊണ്ടുവരാൻ കെഞ്ചി. പരിക്കു പറ്റിയാലും, വിമാനത്തിനകത്ത് കയറിപ്പറ്റിയാൽ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു തനിക്കെന്നും അയാൾ പറയുന്നു.
തുടർന്നായിരുന്നു ആ മറൈൻ കുഞ്ഞിനെ വേലിക്ക് മുകളിലൂടെ പൊക്കിയെടുത്തത്. കുഞ്ഞിനെ ജീവിതത്തിൽ ആദ്യമായി വാരിപ്പുണർന്ന് ചുംബനമർപ്പിച്ചശേഷം അവളെ ആ സൈനികനെ ഏല്പിച്ച് അയാൾ ഭാര്യയെ രക്ഷിക്കുവാൻ കുതിച്ചു. അപ്പോഴേക്കും തിക്കിലും തിരക്കിലും പെട്ട് അബോധാവസ്ഥയിൽ എത്താറായിരുന്നു ഭാര്യ. എന്നാലും അവരെ രക്ഷിക്കാൻ ആയി. ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നെങ്കിലും തനിക്ക് തന്റെ കുടുംബത്തെ രക്ഷിക്കാനായി, എന്നാൽ അതിനു കഴിയാത്ത നിരവധി നിർഭാഗ്യവാന്മാർ ഇപ്പോഴും അഫ്ഗാനിൽ നരകയാതന അനുഭവിച്ചു കഴിയുകയാണെന്നും അയാൾ പറഞ്ഞു.
തന്റെ കുഞ്ഞിനെ രക്ഷിച്ച അമേരിക്കൻ സേനയോടുള്ള ബഹുമാനസൂചകമായി കുഞ്ഞിന്റെ പേരിന്റെ രണ്ടാം ഭാഗത്ത് ഇയാൾ മറൈൻ എന്ന് ചേർത്തിട്ടുണ്ട്. ലിയാ മറൈൻ എന്നാണ് ഇപ്പോൾ ഈ കുഞ്ഞിന്റെ ഔദ്യോഗിക നാമം. ഇപ്പോൾ ഫീനിക്സിൻ കഴിയുന്ന ഹമീദിന്റെ ഭാര്യയ്ക്കും മകൾക്കും തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ ഒന്നുമില്ല.
ഇനി അതെല്ലാം ശരിയാക്കി പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് അയാൾ പറയുന്നത്. അതുപോലെ, തന്റെ കുഞ്ഞിനെ വേലിക്ക് മുകളിലൂടേ എടുത്ത് രക്ഷിച്ച സൈനികനെ ഒരുവട്ടം കൂടി കാണണമെന്നും ഹമീദ് ആഗ്രഹിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ