- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂല്യനിർണയത്തിലെ വീഴ്ച; 24 പുനർമൂല്യനിർണയത്തിൽ കുറഞ്ഞു 12 ആയി; കോടതി ഉത്തരവിൽ നടത്തിയ മൂല്യനിർണയത്തിൽ 76 മാർക്കായി; ക്യാമ്പസ് ഇന്റർവ്യൂവിൽ ലഭിച്ച ജോലി നഷ്ടപ്പെടാതിരിക്കാൻ സമീപിച്ചത് ലോകായുക്തയെ; അമ്മ മകന് വേണ്ടി നടത്തിയ ഒരു അപൂർവ പോരാട്ട കഥ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിലെ കെടുകാര്യസ്ഥത മൂലം ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾ പോലും പരാജയം നേരിട്ടതോടെ മകന് വേണ്ടി അപൂർവമായ നിയമ പോരാട്ടം നടത്തി വിജയം കണ്ട തന്റെ അനുഭവം മറുനാടൻ മലയാളിയുമായി പങ്കുവച്ച് വിദ്യാർത്ഥിയുടെ അമ്മ. തോറ്റ വിദ്യാർത്ഥിക്ക് പുനർമൂല്യനിർണയത്തിൽ വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് കോടതിയെ സമീപിച്ചത്. ലോകായുക്തയുടെ അനുമതിയോടെയുള്ള പുനഃപരിശോധനയിൽ മികച്ച വിജയം നേടാൻ വിദ്യാർത്ഥിക്ക് കഴിഞ്ഞു.
പിഴവ് സർവകലാശാലയുടെ ഭാഗത്താണെങ്കിലും റിവ്യൂവിനായി വിദ്യാർത്ഥിയിൽനിന്ന് വലിയ തുക ഫീസായി വാങ്ങുകയും ചെയ്തു. മൂല്യനിർണയത്തിന് പരിചയസമ്പന്നരല്ലാത്ത അദ്ധ്യാപകരെ നിയോഗിക്കുന്നതുമൂലം സമർഥരായ ഒട്ടേറെ വിദ്യാർത്ഥികൾ എൻജിനിയറിങ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് വിദ്യാർത്ഥിയുടെ അമ്മ തുറന്നു പറയുന്നത്. രണ്ട് വിദ്യാർത്ഥികളാണ് നിയമ പോരാട്ടത്തിലൂടെ പുനർമൂല്യനിർണയത്തിൽ മികച്ച വിജയം നേടിയത്.
കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ബി.ടെക്. ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ്' പേപ്പറിന് വിദ്യാർത്ഥിക്ക് 24 മാർക്കാണ് ലഭിച്ചത്. ഈ വിഷയത്തിന് മാത്രമാണ് വിദ്യാർത്ഥി തോറ്റത്. ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തിയപ്പോൾ അവരുടെ മാർക്ക് 12, ആയി കുറഞ്ഞു. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർത്ഥി തങ്ങൾക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകായുക്തയെ സമീപിച്ചു.
ലോകായുക്തയുടെ നിർദ്ദേശാനുസരണം പരാതി പരിശോധിക്കാൻ സർവകലാശാല പുനഃപരിശോധനാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരീക്ഷാ ചോദ്യപ്പേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അദ്ധ്യാപകരെക്കൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 12 മാർക്ക് 76 ആയി ഉയർന്നു. വിദ്യാർത്ഥിനികൾ ബി.ടെക്. പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. വീഴ്ച സർവകലാശാലയുടേതാണെങ്കിലും ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് 5000 രൂപവീതം ഫീസിനത്തിൽ വിദ്യാർത്ഥിനികളിൽനിന്ന് സർവകലാശാല ഈടാക്കുകയും ചെയ്തു.
മൂല്യനിർണയത്തിലെ നിരുത്തരവാദപരമായ സമീപനം മൂലം വിദ്യാർത്ഥി പല തവണ മാർക്ക് മാറിമറിഞ്ഞ് തോൽവിയിലേക്ക് കൂപ്പുകുത്തി ഒടുവിൽ 76 ശതമാനം മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി എന്നതിന് പിന്നിൽ ഒരു നിയമ പോരാട്ടമുണ്ട്. ആ നിയമ പോരാട്ടം എല്ലാവർക്കും സാധിക്കാത്തതുകൊണ്ട് ആ നിയമ പോരാട്ടത്തിന് പോയ വിദ്യാർത്ഥിക്ക് മാത്രമാണ് ഗുണമുണ്ടായത്.
തിരുവനന്തപുരത്തെ കഴക്കൂട്ടം മേനകുളത്തുള്ള എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിംഗിന് പഠിച്ചിരുന്നആ വിദ്യാർത്ഥി പഠനത്തിൽ മികച്ച നിലവാരമുള്ള ആളാണ്. എല്ലാ വിഷയത്തിലും നല്ല മാർക്ക് നേടും. ഒടുവിൽ എട്ടാം സെമൻസ്റ്ററും കഴിഞ്ഞ് ക്യാമ്പസ് ഇന്റർവ്യൂവും കഴിഞ്ഞ് സെപ്റ്റംബർ മാസത്തിൽ ജോലിയിൽ കയറാൻ ഇരിക്കുമ്പോഴാണ് പൊടുന്നനെയാണ് ഏഴാം സെമൻസ്റ്റർ തോറ്റെന്ന വിവരം അറിഞ്ഞത്.
ആദ്യം പരിക്ഷ പേപ്പർ നോക്കിയ ആൾ ഇട്ടത് 32 മാർക്കാണ്. അത് സൂപ്പർവൈസർ വെട്ടി 24 ആക്കി കുറച്ചിരിക്കുന്നു. ഈ ഉത്തർപേപ്പറുമായി മാതാപിതാക്കൾ കോളേജിൽ എത്തി നോക്കിയപ്പോൾ ഏറ്റവും കുറഞ്ഞത് 46 മാർക്ക് എങ്കിലും കിട്ടുമെന്ന നിഗമനത്തിലെത്തുന്നു. ഒടുവിൽ റീവാല്യുവേഷന് കൊടുക്കുമ്പോൾ 12 മാർക്കായി കുറയുന്നു.
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ 28 വിദ്യാർത്ഥികളിൽ രണ്ട് വിദ്യാർത്ഥികളാണ് നിയമ പോരാട്ടത്തിന് പോയത്. ബാക്കി 26 വിദ്യാർത്ഥികളും നിയമ പോരാട്ടത്തിന് പോയില്ല. അതുകൊണ്ട് അവരൊക്കെ തോറ്റിരിക്കുന്നു. ഈ കുട്ടിയുടെ മാതാപിതാക്കൾ അവസാന നിമിഷം വരെ പോരാടിയതുകൊണ്ട് ജോലിക്ക് കയറേണ്ട രണ്ട് ദിവസം മുമ്പ് തീരുമാനമായി ജോലികിട്ടി. ഈ വിദ്യാർത്ഥികളിൽ പലർക്കും ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലി കിട്ടിയിട്ടും ജോലിക്ക് കയറാൻ പറ്റുന്ന സാഹചര്യമല്ല. ഈ ഭയാനകമായ ദുരവസ്ഥ അമ്മതന്നെ പറയുന്നു
''തോറ്റു എന്ന് അറിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്റെ കുട്ടി പത്താം ക്ലാസ് മുതൽ എഴുതുന്ന പേപ്പറിൽ അവൻ ഇത്ര സ്‌കോർ ചെയ്യുമെന്ന പറഞ്ഞാൽ അത്രയും സ്‌കോർ ചെയ്തിരിക്കും. അങ്ങനെയുള്ള വിദ്യാർത്ഥിയാണ്. അതുപോലെ തന്നെ ഈ പരീക്ഷയിൽ നന്നായി എഴുതി എന്ന് പറഞ്ഞതുകൊണ്ടാണ് ഉത്തരപേപ്പർ എടുക്കാൻ തയ്യാറായത്. ഉത്തരപേപ്പർ എടുത്ത് പരിശോധിക്കുമ്പോൾ തന്നെ ഇനിയും ഒരുപാട് മാർക്ക് കിട്ടാനുണ്ട് എന്ന്. അതുകാരണം തൊട്ടടുത്ത ദിവസം തന്നെ കോളേജിൽ പോകുകയും പഠിപ്പിച്ച അദ്ധ്യാപികയെക്കൊണ്ട് വാല്യു ചെയ്യിക്കുകയും ആ പേപ്പറിൽ അറുപത് ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടേണ്ടതാണെന്ന് മനസിലാക്കുകയും ചെയ്തു. അന്ന് ഞങ്ങളുടെ കൂടെ നാലഞ്ച് മാതാപിതാക്കൾ ഇതുപോലെ ഉണ്ടായിരുന്നു ഒന്നിച്ച് നിൽക്കാൻ വേണ്ടിയിട്ട്. ഞങ്ങൾ എല്ലാവരും കൂടി കെടിയുയിൽ പോയി നേരിട്ട് വൈസ് ചാൻസലറിനെ കണ്ടു കൺട്രോളർ ഓഫ് എക്‌സാമിനേഷനറെ കണ്ടു. ബന്ധപ്പെട്ട എല്ലാവരേയും കണ്ടു. നിരന്തരം ഞങ്ങൾ നിവേതനം കൊടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു.
പക്ഷേ ആദ്യം നിവേദനം കൊടുത്തപ്പോൾ റിവാല്യുവേഷനിൽ നോർമ്മലായിട്ട് അർഹതയുള്ള കുട്ടികൾ പാസാകാറുണ്ട്. കാരണം റിവാല്യുവേഷൻ എപ്പോഴും നല്ല അദ്ധ്യാപകരാണ്, എക്‌സ്പീരിയൻസ്ഡ് ആയിട്ടുള്ള അദ്ധ്യാപകരാണ് റീവാല്യുവേഷൻ ചെയ്യുന്നത് എന്ന് പറയാറുണ്ട്. പക്ഷേ ഓഗസ്റ്റ് നാലാം തീയതി റീവാല്യുവേഷന്റെ റിസൽട്ട് വന്ന സമയത്ത് ഒരു കുട്ടി പോലും പാസായി കണ്ടില്ല. നോ ചേയ്ഞ്ച് എന്ന ഒരു റിസൽട്ടാണ് വെബ്ബ് സൈറ്റുവഴി അറിയാൻ സാധിച്ചത്.
അടുത്ത ദിവസം വീണ്ടും എക്‌സാമിനറെ പോയി കാണുകയും ഒക്കെ ചെയ്തു. അവർക്ക് ഉത്തമ ബോധ്യമുണ്ട്. കൂട്ട തോൽവിയാണെന്ന് ഒരു ബോധ്യം വന്നതുകൊണ്ടായിരിക്കും കൺട്രോളർ എന്നോട് പറഞ്ഞു ഞങ്ങൾ ഒരു സ്ട്രാക്ടജി നോക്കികൊണ്ട് ഇരിക്കുകയാണ്. എങ്ങനെ പരിഹരിക്കാൻ പറ്റും എന്ന് നോക്കുകയാണ് എന്ന് പറഞ്ഞു.
മകന് ജോലിക്ക് കയറണം എന്നുള്ളതുകൊണ്ട് ഫലം പുറത്തുവരുവാൻ ആഗ്രഹിച്ചു എന്നാൽ ഒരാഴ്ചയും രണ്ടാഴ്ചയും പിന്നിട്ടിട്ടും മറുപടി ഇല്ലാത്തതിനാൽ ഒരു സുഹൃത്ത് വഴി മനസിലാക്കാൻ സാധിച്ചു. നിവേദനത്തിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന്. നാല് വിദ്യാർത്ഥികൾ ഒരുമിച്ചാണ് നിവേദനം നൽകിയത്. ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായതുകൊണ്ടാണ് ലോകായുക്തയെ സമീപിച്ചത്''.
ബാക്കിയുള്ള വിദ്യാർത്ഥികൾ നിയമ നടപടിയിലേക്ക് കടക്കാതിരുന്നത് ഭയം ഉള്ളതുകൊണ്ടാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതിനിടയ്ക്ക് ഇതിന്റെ സപ്ലിമെന്റ് പരീക്ഷകൾ ഉണ്ടായിരുന്നു. അതും എല്ലാ വിദ്യാർത്ഥികളും എഴുതി. ചില കുട്ടികളുടെ ഭയം എന്താണെന്ന് വച്ചാൽ നിയമ നടപടിയിലേക്ക് പോയാൽ സപ്ലിമെന്റ് പരീക്ഷയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കി പക തീർക്കുമോ എന്ന ഭയമുള്ളതിനായായിരുന്നു.
മകന്റെ ഉത്തരക്കടലാസ് പുറത്തുള്ള മികച്ച അദ്ധ്യാപകരെ അടക്കം കാണിച്ച് ഇനിയും മാർക്ക് ലഭിക്കാൻ വീണ്ടും വീണ്ടും പറഞ്ഞതോടെയാണ് ലോകായുക്തയെ സമീപിച്ചത്. ഒപ്പം മറ്റൊരു വിദ്യാർത്ഥി മാത്രമാണ് വന്നത്. ലോകായുക്തയെ സമീപിക്കുകയും സെപ്റ്റംബർ എട്ടാം തീയതി ഹിയറിങ് വയ്ക്കുകയും ചെയ്തു. ഹിയറിങ് വയ്ക്കുന്ന സമയത്ത് കെടിയുയിൽ നിന്നും ഒരു റിപ്ലെ വന്നിട്ടുണ്ട്. ആ റിപ്ലെ വായിച്ചു കഴിഞ്ഞാൽ യഥാർത്്ഥത്തിൽ നമ്മൾ വിഷമിച്ച് പോകും. അതിൽ നിന്നുമാണ് റിവാല്യുവേഷനിൽ വെറും പന്ത്രണ്ട് മാർ്ക്ക് മാത്രമാണ് കൊടുത്തത് എന്ന് മനസിലായത്. വെബ്ബ് സൈറ്റിൽ നോ ചേയ്ഞ്ച് എന്നു മാത്രമായിരുന്നു വന്നത്. സെപ്റ്റംബർ ഏഴാം തീയതിയാണ് ഈ റിപ്ലെയിലെ കാര്യങ്ങൾ അറിഞ്ഞത്.
നമ്മുടെ അഭിഭാഷകനെ ഈ വിവരങ്ങൾ അടക്കം ധരിപ്പിച്ച് നമ്മുടെ റിപ്ലെ കൊടുത്താൽ മാത്രമെ ജഡ്ജി കേസ് പരിഗണിക്കു. കെടിഎയുടെ റിപ്ലെയ്ക്ക് മറുപടി അടക്കം നൽകണം. അവരുടെ റിപ്ലെ കണ്ട് ഞാൻ ഒരു ക്വസ്റ്റൻ പോലും ഉത്തരം എഴുതിയില്ലെന്നാണോ അവർ പറയുന്നത് എന്ന് പറഞ്ഞിട്ട് മകൻ കരയുകയാണ് ഉണ്ടായത്. ഞാൻ ഓഫീസിൽ ഇരിക്കുകയാണ്. മകൻ വീട്ടിലും. ഞാൻ ആകെ ടെൻഷൻ ആയിപ്പോയി. ഭയങ്കരമായിട്ട് വിഷമമായിപ്പോയി. അവൻ കരയുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. പത്ത് മിനുറ്റ് വരെ എനിക്ക് റിപ്ലെ തരാതെ അവൻ കരഞ്ഞുകൊണ്ടിരുന്നു.
ഒരു അമ്മ എന്ന നിലയിൽ എങ്ങനെ പിടിച്ചുനിൽക്കാനാകും. കുട്ടികളാണ് അവർ എന്ത് ചെയ്യുമെന്ന് അറിയില്ലല്ലോ. ആകെ വിഷമിച്ചു പോയി. ഇത്രയും പോരാടിയിട്ടും ആ ഒരു നിമിഷം എന്റെ മനസിൽ കൂടി ഒരുപാട് കാര്യങ്ങൾ കടന്നുപോയി.
ലോകായുക്തയിൽ ഹിയറിംഗിനുള്ള റിപ്ലെ കൊടുത്തു. അഭിഭാഷകൻ അത് എട്ടാം തീയതി ഹിയറിംഗിന് സമർപ്പിച്ചു. വക്കാലത്ത് യാഥാർത്ഥ്യമുള്ളതാണെന്ന് ജഡ്ജിക്ക് ബോധ്യമായി. റിവ്യൂ ചെയ്യാനുള്ള അവസരം കൊടുക്കാനും പത്ത് ദിവസത്തിനുള്ളിൽ റിസൽറ്റ് പ്രഖ്യാപിക്കാനും ജഡ്ജി വിധിച്ചു. പത്താം ദിവസം കെടിയുവിൽ അയ്യായിരും രൂപ അടച്ചു. റിസൽട്ട് സെപ്റ്റംബർ പതിനേഴാം തീയതി അപ് ലോഡ് ചെയ്തു. അടുത്ത ഹിയറിങ് സെപ്റ്റംബർ 22 വരെ കാത്തിരുന്നു. റിപ്ലെ വന്നപോൾ മകൻ ജയിച്ചതായി അഭിഭാഷകൻ വിളിച്ചു പറഞ്ഞു. വെബ്ബ് സൈറ്റിൽ നോക്കിയപ്പോൾ മനസിലായി.
ഞങ്ങൾ നടത്തിയ പോരാട്ടത്തിൽ സാറ്റിസ്‌ഫൈഡാണ്. പക്ഷെ അധികൃതർ ഒന്ന് ആലോചിക്കണം. ഇതുപോലെ നിയമ നടപടിക്ക് പോകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ അവരുടെ സ്ഥിതി എന്താകും. അവർക്കാണ് ജോലി കിട്ടിയ ശേഷം ഇതേ അനുഭവം ഉണ്ടാകുന്നതെങ്കിൽ അവരുടെ ഭാവി എന്താകും,സാധാരണക്കാരൻ എന്തു ചെയ്യും എന്നതാണ് ചോദ്യം,.
ഇനിയെങ്കിലും കൃത്യതയോടെ പേപ്പർ വാല്യുവേഷൻ നടത്താനുള്ള നിർദ്ദേശം അദ്ധ്യാപകർക്ക് നൽകണം. പഠിക്കുന്ന വിദ്യാർത്ഥികൾ തോറ്റു എന്ന് അറിയുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. എന്റെ മകന് ഒപ്പം ക്യാമ്പസ് ഇന്റർവ്യൂവിൽ പാസായിട്ടും ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത ഒരു വിദ്യാർത്ഥിയുണ്ട്. നിയമ നടപടിക്ക് പോകാൻ അവന് സാധിച്ചില്ല. അത് ഇപ്പോൾ വീണ്ടും പരീക്ഷ എഴുതേണ്ടി വന്നു. ഒരാളുടെ അശ്രദ്ധ കൊണ്ട് ഒരു വിദ്യാർത്ഥിയുടെ ഭാവിയാണ് തുലാസിലാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ