- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇന്നും പരക്കെ മഴ പെയ്യും; ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഇടി മിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദ്ദേശം: അറബിക്കടലിലും ന്യൂനമർദ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ഇന്നും സംസ്ഥാനത്ത് പരക്കെ മഴപെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകി.
ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നാളെ മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. നാളെ വരെ അറബിക്കടലിൽ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.
അറബിക്കടലിലും ന്യൂനമർദ സാധ്യത
ബംഗാൾ ഉൾക്കടലിലെ തുടർച്ചയായ ന്യൂനമർദങ്ങൾക്കു പിന്നാലെ അറബിക്കടലിലും ന്യൂനമർദത്തിനു വഴിയൊരുങ്ങുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയ്ക്കകം ശക്തിയാർജിച്ചു വടക്കു കിഴക്കൻ ദിശയിൽ നീങ്ങി ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്കു നീങ്ങി. ഇന്നു രാവിലെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഒമാനിൽ കര തൊടുമെന്നാണ് പ്രവചനം.