കൊറോണ വൈറസിന്റെ പുതിയ കേസുകൾ ഉയർന്നുവന്നതിനാൽ ന്യൂസിലാന്റ് കർശനമായ അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.നവംബർ 1 മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ നിർബന്ധമായും കോവിഡ് -19 പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിരിക്കണമെന്ന് ന്യൂസിലൻഡ് സർക്കാർ അറിയിച്ചിരിക്കുന്നത്. പൗരന്മാരല്ലാത്ത 17 വയസ്സിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ഇത് ബാധകമാണ

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്ക് ന്യൂസിലൻഡിൽപ്രവേശിക്കുമ്പോൾ ഒരു നിയന്ത്രിത ഐസൊലേഷൻ സൗകര്യത്തിൽ ഇപ്പോഴും രണ്ടാഴ്ച ചിലവഴിക്കേണ്ടതുണ്ട്. പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും നെഗറ്റീവ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയും നിലനിൽക്കും.

കുത്തിവയ്പ് എടുക്കാത്ത യാത്രക്കാരെ അന്താരാഷ്ട്ര എയർ ന്യൂസിലാൻഡ് വിമാനങ്ങളിൽ നിന്ന് നിരോധിക്കും. ന്യൂസിലൻഡ് പൗരന്മാർക്കും 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മെഡിക്കൽ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്‌പ്പ് നടത്താൻ കഴിയാത്തവർക്കും ഈ നിബന്ധന ബാധകമല്ല.

ഓഗസ്റ്റ് പകുതി മുതൽ ലോക്ക്ഡൗണിലായ ഓക്ലന്റിൽകൂടുതൽ ഇളവുകളോടെ അലേർട്ട് ലെവൽ മൂന്ന് തുടരുമെന്ന് അധികൃതർ അറിയിച്ചു.ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാകും. ഘട്ടം 1, ഒക്ടോബർ 5, രാത്രി 11.59 മുതൽ:ആളുകൾക്ക് ഒരേ സമയം രണ്ടിൽ കൂടുതൽ വീടുകളിലുള്ളവരുമായി പങ്കു കൂടാം, പരമാവധി 10 പേർക്ക് ഇതിൽ ചേരാം. ബീച്ച് സന്ദർശനങ്ങൾ, വേട്ടയാടൽ തുടങ്ങിയ വിനോദത്തിനായി ആളുകൾക്ക് പോകാം. ഈ മാറ്റങ്ങൾ എല്ലാം വെളിയിൽ മാത്രമേ അനുവദിക്കൂ. ശാരീരിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം.

ഘട്ടം 2, ആരംഭ തീയതി പ്രഖ്യാപിച്ചിട്ടില്ല:ചില്ലറവ്യാപാരങ്ങൾ തുറക്കും. പൂളുകൾ, മൃഗശാലകൾ പോലുള്ള പൊതു സൗകര്യങ്ങൾ തുറക്കും. പുറത്തു കൂടിച്ചേരാവുന്ന ആളുകളുടെ എണ്ണം 25 ആയി ഉയരും. ശാരീരിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം.ഘട്ടം 3, ആരംഭ തീയതി പ്രഖ്യാപിച്ചിട്ടില്ല:സൽക്കാരങ്ങളിൽ 50 ആളുകളെ ഉൾപ്പെടുത്താം, ഹെയർഡ്രെസ്സർമാർക്ക് ബിസിനസ്സുകൾ തുറക്കാം. ഇൻഡോർ, ഔട്ട്‌ഡോർ സാമൂഹിക ഒത്തുചേരലുകളിൽ 50 ആളുകൾക്ക് പങ്കെടുക്കാം.ഒക്ടോബർ 18 ന്, സ്‌കൂളുകൾ എല്ലാവർക്കുമായി വീണ്ടും തുറക്കും. വേതന സബ്‌സിഡി ഇന്ന് നിശ്ചയിച്ചിട്ടുള്ള മൂന്ന് ഘട്ടങ്ങളിലും തുടരും. ന്യൂസിലൻഡിലെ മറ്റുള്ള പ്രദേശങ്ങൾ അലർട്ട് ലെവൽ 2 തുടരും.

ഓക്ക്ലാൻഡിൽ ഇന്നലെ 32 കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെഈ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ അഞ്ച് ദിവസത്തെ ലോക്ക്ഡൗണിലേക്ക് പോകുമെന്ന് ആർഡെർൻ അറിയിച്ചിട്ടുണ്ട്.