- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖദീജുമ്മയുടെ സ്മരണയ്ക്കായി ഓക്‌സിജൻ കോൺസെൻഡ്രേറ്റർ നൽകി ഫ്രണ്ട്ഷിപ്പ് ഫോർ എവർ വാട്ട്‌സ്ആപ്പ് കൂട്ടായ്മ
കാഞ്ഞങ്ങാട് : കഴിഞ്ഞ മാസം മരണപ്പെട്ട , കാഞ്ഞങ്ങാട്ടെ പഴയകാല പൗര പ്രമുഖനും രാഷ്ട്രീയ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കൊളവയൽ സി മൊയ്തു ഹാജിയുടെ ഭാര്യ ഖദീജുമ്മയുടെ പേരിൽ ഫ്രണ്ട്ഷിപ്പ് ഫോർ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ഓക്‌സിജൻ കോൺസെൻഡ്രേറ്ററും വീൽചെയറും ജീവകാരുണ്യ സേവന രംഗത്ത് ഒരു നാടിന്റെ ജീവ നാഡിയായി പ്രവർത്തിക്കുന്ന കൊളവയൽ കുട്ടായ്മയിലേക്ക് കൈമാറി, കൂടാതെ വൃക്ക രോഗികൾക്കുള്ള ധന സഹായം പോർഫ ജില്ലാ കമ്മിറ്റി യെയും ഏൽപ്പിച്ചു.
പാലക്കി മുഹമ്മദ് ഹാജി, യൂസഫ്ഹാജി തിഡിൽ, ഹനിഫ കെപാ, അമ്മാനത്ത്ഹാജി, ഖാലിദ് കൊളവയൽ, ഉസ്മാൻ ഖലിജ്, അബ്ദുൽ റസാക്ക്, അബ്ദുൽ സലാം, ആനന്ദ് മാഷ്, റെഫിഖ്, മുഹമ്മദ് അലി ഹസനബാദ്, ഇക്‌ബാൽ ബല്ലാകടപ്പുറം, ഫൈസൽ, അബ്ദുൽ റഹ്‌മാൻ പനത്തടി, മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു.
ഖാലിദ് കൊളവയലിന്റെ അദ്ധ്യക്ഷതയിൽ മുസ്തഫ ഇലക്ട്രിക്ക് സ്വാഗതവും നൂറുദ്ധീൻ കൊളവയൽ നന്ദിയും പറഞ്ഞു.