കൊച്ചി: ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്കായി ഫേസ്‌ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോൺ ഓൺ ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്ക് അവർ തെരഞ്ഞെടുക്കുന്ന സമയത്ത് പഠിക്കാവുന്ന ഒരു ഇ- ലേണിങ്ങ് കോഴ്സാണ്. ഇതിലൂടെ ഇൻസ്റ്റാഗ്രാം വീഡിയോ തയ്യാറാക്കാനുള്ള എളുപ്പ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തും.കോഴ്സിനൊടുവിൽ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിൽ വിദഗ്ദരുടെ തത്സമയ മാസ്റ്റർ ക്ലാസുകൾ, നൂതന പ്രവണതകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ, ഉത്പന്ന അപ്ഡേറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വിവിധ പാരിതോഷികങ്ങളും ബ്രാൻഡ് പാർട്ട്്ണർഷിപ്പിലൂടെ സാമ്പത്തിക അവസരങ്ങൾ അൺലോക്ക് ചെയ്യാനും സാധിക്കും. കോഴ്സിൽ ചേരാനും കൂടുതൽ വിവരങ്ങളറിയാനും . www.bornoninstagram.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരളത്തിലെ കണ്ടന്റ് ക്രിയേറ്റർമാർ അവതരിപ്പിക്കുന്ന പുതിയ പ്രവണതകൾ മുഖ്യധാരയിൽ വലിയ സ്വീകാര്യത നേടുന്നുണ്ടെന്നും അവരുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും വരുമാന മാർഗ്ഗം കണ്ടെത്താൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിന് കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഫേസ്‌ബുക്ക് ഇന്ത്യ മീഡിയ പാർട്ട്ണർഷിപ്പ് ഡയറക്ടർ പരസ് ശർമ പറഞ്ഞു.