- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.എ കൊച്ചിക്ക് വനിതാ സാരഥികൾ; ഡോ. മരിയ വർഗീസ് പ്രസിഡന്റും ഡോ.അനിത തിലകൻ സെക്രട്ടറിയും
കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കൊച്ചി ശാഖയുടെ 2021-22 വർഷത്തെ ഭാരവാഹികളായി ഡോ. മരിയ വർഗീസ് (പ്രസിഡന്റ്) ഡോ.അനിത തിലകൻ (സെക്രട്ടറി) ഡോ.ജോർജ് തുകലൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. 37 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി ശാഖയ്ക്ക് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. കൂടാതെ പ്രസിഡന്റും ,സെക്രട്ടറിയും ഒരുമിച്ച് വനിതകളാകുന്നതും ആദ്യമായാണ്.
സ്ഥാനാരോഹണ ചടങ്ങ് എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി മറ്റ് സംസ്ഥാനത്ത് വളരെയധികം നാശംവിതച്ചപ്പോഴും കേരളത്തെ സംരക്ഷിച്ച് നിറുത്തിയത് കേരളത്തിലെ ആരോഗ്യപ്രവർത്തകർ ആത്മാർത്ഥമായി പ്രയത്നിച്ചതു കൊണ്ടാണെന്ന് കെ.കാർത്തിക് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് കൃത്യനിർവ്വഹണ വേളയിൽ ആരിൽനിന്നെങ്കിലും അനിഷ്ട സംഭവങ്ങൾ നേരിടേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുന്നതിന് പൊലീസ് സദാജാഗരൂകരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡോ.ടി.വി.രവി, ഡോ.അതുൽ ജോസഫ് മാനുവൽ, ഡോ.ജോർജ് തുകലൻ, ഡോ. എം.വേണുഗോപാൽ, ഡോ. ശാന്താ ജോർജ് ഈരാളി, ഡോ.അബ്രാഹം വർഗീസ്, ഡോ.വി.പി.കുരൈ്യപ്പ്, ഡോ.എൻ.ദിനേശ്, ഡോ.പി.കല കേശവൻ, ഡോ.കെ.നാരായൺകുട്ടി, ഡോ.സി.ജി.ബിന്ദു, ഡോ.കെ.മാത്യു വർഗീസ്, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.