- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിലെ ലാട്രോബ് വാലിയിലെ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി അവസാനിക്കും; സൗത്ത് ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മൂന്ന് കൗൺസിൽ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ; വിക്ടോറിയയിൽ പ്രതിദിന രോഗബാധ റെക്കോഡിലേക്ക്
വിക്ടോറിയയിൽ ചൊവ്വാഴ്ച പുതിയ 1,763 പ്രാദേശിക രോഗബാധയും നാല് കോവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഓസ്ട്രേലിയയിലെ ഒരു പ്രദേശത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. അതെസമയം ലോക്ക്ഡൗൺ പിൻവലിക്കാനുള്ള നിലവിലെ പദ്ധതിയിൽ മാറ്റം ഉദ്ദേശിക്കുന്നില്ല എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.
തുടർച്ചയായി ആറു ദിവസം 1,000 ത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയയിൽ സജീവ രോഗബാധയുള്ളവരുടെ എണ്ണം 14,368 ലേക്ക് ഉയർന്നു.ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ലട്രോബ് വാലിയിൽ ലോക്ക്ഡൗൺ അവസാനിക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.ഇന്ന് മുതൽ നിർമ്മാണ രംഗം വീണ്ടും തുറക്കും. വാക്സിൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് സൈറ്റിൽ പ്രവേശനം അനുവദിക്കുക.
എന്നാൽ സൗത്ത് ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മൂന്ന് കൗൺസിൽ പ്രദേശങ്ങളിൽ പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൗണ്ട് ഗാംബിയർ, വാട്ടിൽ റേഞ്ച്, ഗ്രാന്റ് കൗൺസിൽ പ്രദേശങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഉള്ളത്.കുറഞ്ഞത് ഏഴ് ദിവസമെങ്കിലും നിലനിൽക്കും.
പൊതു വേദികൾ, സ്വകാര്യ ഒത്തുചേരലുകൾ, വീടുകളിലെ സന്ദർശകർ എന്നിവയിൽ കർശനമായ പരിധികൾ ഉൾപ്പെടുന്നു.