മസ്‌കത്ത്: തൃശ്ശൂർ പഴുവിൽ പടിഞ്ഞാറുഭാഗം താമസിക്കുന്ന കൊട്ടാരത്തിൽ അഹമ്മദ് മകൻ നൂറുദ്ദീൻ (51) ഒമാനിലെ ബുറൈമിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ദുഫൈൽ അന്തിക്കാടിന്റെ സഹോദരി ഭർത്താവാണ് മരണപെട്ട നൂറുദ്ദീൻ.

മസ്‌കറ്റ് എൻവിയോന്മെന്റൽ എഞ്ചിനീയറിങ് സർവീസസിനു വേണ്ടി ബുറൈമിയിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: സനുജ ഷിബിൻ (ബഹ്‌റൈൻ), സഫ.

ഭൗതിക ശരീരം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു