- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രി.ഡി സിനിമയുടെ പേരിൽ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതി; സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
ചേർത്തല: ത്രീഡി സിനിമയുടെ പേരിൽ പണം തട്ടി എന്ന കേസിൽ സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ത്രീഡി സിനിമ നിർമ്മാണത്തിന്റെ പേരിൽ 1.4 കോടി രൂപ തട്ടിയെന്ന ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആർ ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.
ഹോട്ടൽ വ്യവസായി വി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്?റ്റർ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല.
Next Story