- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിന് മുമ്പിൽ ധർണ ഇന്ന്;ഹൈബി ഈഡൻ ഉദ്ഘാടകനാകും
കാക്കനാട്:സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ആറിന് കളക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ചിരിക്കുന്ന ധർണ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.
ജനലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന കേരളത്തെ കടക്കെണിയിൽ ആക്കി നാടിന്റെ രണ്ടായി പിളർത്തുന്ന പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 27ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിന് മുന്നോടിയായിട്ടാണ് ധർണ നടക്കുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, പങ്കെടുക്കും.
ധർണ പരിപാടിയെ പിന്തുണച്ചുകൊണ്ട് യുഡിഎഫ്, കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി , കേരള കോൺഗ്രസ് ജേക്കബ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ദേശീയപാത സമരസമിതി, മൂലംപള്ളി സമരസമിതി, ജനകീയ പ്രതിരോധ സമിതി വെൽഫെയർ പാർട്ടി, എസ്.യു.സി ഐ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും. കളമ്പൂർ മുതൽ മുതൽ പുളിയനം വരെയുള്ള വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആണ് കളക്ടറേറ്റ് മാർച്ച് നടക്കുന്നതെന്ന് ജില്ലാ പ്രസിഡണ്ട് വിനു കുര്യാക്കോസ് , കൺവീനർ സി കെ ശിവദാസൻ എന്നിവർ അറിയിച്ചു.