ലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി തിരുവുത്സവത്തിന് ഭക്തി നിർഭരമായ തുടക്കം.ക്ഷേത്ര ശുദ്ധി ക്രിയകൾക്കുശേഷം മംഗള മുഹൂർത്തത്തിൽ ദേവി നാമജപങ്ങൾകൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തന്ത്രി മുഖ്യൻ പുതുമന ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തിന് കൊടിയേറി. 15 ന് ആറാട്ടിനു ശേഷം കൊടിയിറക്കുന്നതോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കും. മുല്ലയ്ക്കൽ അമ്മയെക്കുറിച്ച് ശ്രീ സതീഷ് ആലപ്പുഴ രചിച്ച ഭക്തിഗാനങ്ങളുടെ CD ക്ഷേത്രം തന്ത്രി പ്രകാശനം ചെയ്തു.

ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് ജി. വിനോദ് കുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ജയകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ഗോവിന്ദൻ പോറ്റി, രക്ഷാധികാരികളായ ആർ. കൃഷ്ണൻ, വെങ്കിട്ടരാമൻ, മണി സ്വാമി,വെങ്കിട്ടേശ്വരൻ, ക്ഷേത്രം മേൽശാന്തി ശങ്കരൻ തിരുമേനി ഉപദേശക സമിതി ഭാരവാഹികളായ ജി. സതീഷ് കുമാർ, വെങ്കിടേഷ് കുമാർ, പി. അനിൽ കുമാർ, കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ നായർ, ബി.വിജയൻ, കെ.എം.ബാബു, ഹരികുട്ടൻ,നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.