- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: ഭയം വേണ്ട പരാതി നൽകൂ പരിഹാരത്തിന് ഞങ്ങളുണ്ടെന്ന സന്ദേശമായി സ്ത്രീകൾക്കായി കണ്ണൂർ ജില്ലാ ജാഗ്രതാ സമിതി ജില്ലാ പഞ്ചായത്ത് പൂമുഖത്ത് പരാതി പെട്ടി സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ എംപി. പി കെ ശ്രീമതി നിർവഹിച്ചു
കേരള വനിതാ കമ്മീഷന്റെ സഹായത്തോടെ ജില്ലാ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് സുരക്ഷയേകാനും , ഭയപ്പെടാതെ പരാതികൾ നൽകാനുമാണ് പരാതിപ്പെട്ടി സ്ഥാപിച്ച് കൊണ്ട് കണ്ണുരിൽ തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.'ഗീത കേളകം ആദ്യ പരാതി സമർപ്പിച്ചു. പി.കെ.ശ്യാമള ടീച്ചർ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ 'ഇളങ്കോ, എ സി. പി. ജസ്റ്റിൻ എബ്രഹാം, കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഡീനഭരതൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Next Story


