- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ മലയാളിയായ സിനി പണിക്കർ എഴുതിയയാനം സീതായനം പ്രകാശനം ചെയ്തു
കൊച്ചി: അമേരിക്കൻ മലയാളിയായ സിനി പണിക്കർ എഴുതി പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച യാനം സീതായനം എന്ന നോവൽ പ്രൊഫ. എം കെ സാനു കവയിത്രി വി എം ഗിരിജക്ക് നൽകി പ്രകാശനം ചെയ്തു. രാമായണത്തിന്റെ ഇതിവൃത്തം സീതയുടെ അനുഭവങ്ങളിലൂടെയും തനതായ കാഴ്ചപ്പാടിലൂടെയും ഹൃദ്യമായും ലളിതമായും അവതരിപ്പിക്കുന്ന ഈ നോവൽ, യു എസ് ഗവൺമെന്റിൽ ശാസ്ത്രജ്ഞയായ സിനി പണിക്കർ ആദ്യം ഇംഗ്ളീഷിൽ ആണ് എഴുതിയത്.
'സീത: നൗ യൂ നോ മീ (Sita: Now You Know Me)' എന്ന കൃതിയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. നോവലിസ്റ്റ് സി രാധാകൃഷ്ണൻ, ഡോക്ടർ എം വി പിള്ള, പിന്നണി ഗായകൻ ജി വേണുഗോപാൽ, എഴുത്തുകാരി തനൂജ ഭട്ടതിരി എന്നിവർ ആശംസകൾ നേർന്നു (ഈമാസം രണ്ടിന് പാലാരിവട്ടം മൺസൂൺ എംപ്രെസ്സിലാണ് ചടങ്ങ് സംഘടിക്കപ്പെട്ടത്.)
Next Story