കണ്ണൂർ: മെറ്റൽ റിങ് കാലിൽ കുടുങ്ങിയ കോക്ടെയിൽ പക്ഷിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന. പള്ളിക്കുന്നിലെ വിൽപന കേന്ദ്രത്തിലെ കോക്ടെയിൽ ആരിയൻസ് ഏവറിയെന്ന പക്ഷിയുടെ കാലിലാണ് ബ്രീഡ് തിരിച്ചറിയാനായിട്ട മെറ്റൽ റിങ് കുടുങ്ങിയത്.

അഗ്‌നി രക്ഷാസേന കണ്ണൂർ യൂനിറ്റ് എത്തി റിങ് മുറിച്ചുമാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ എ. കുഞ്ഞിക്കണ്ണൻ നേതൃത്വം നൽകി. കാലിൽ റിങ് കൊണ്ട് പക്ഷിയുടെ കാലിന് ക്ഷതമേറ്റിരുന്നു.