ടുമേച്ച് രാജ്യം പടുത്തുയർത്താൻ ഇറങ്ങിപ്പുറപ്പെട്ടവർ ഓരോന്നായി ജന്മനാടുകളിലേക്ക്മടങ്ങിവരാനുള്ള മുറവിളി ഉയർത്തുകയാണ്. മനുഷ്യരാശിയുടെ നേരെ ഏറ്റവു വലിയ ക്രൂരതകൾ ചെയ്തുകൂട്ടിയ ഭീകരന്മാർക്ക് കഞ്ഞിവയ്ക്കാനും അവർക്ക് അടിമകളാകാനും ഇറങ്ങിത്തിരിച്ചവർ ഇന്ന് ചെകുത്താനും കടലിനും ഇടയില്പെട്ടുഴലുകയാണ്. ഇത്തരത്തിൽ ജന്മനാട്ടിലേക്ക് മടങ്ങാൻ വെമ്പുന്നവരിൽ അവസാനത്തെ ആളാണ് ബ്രിട്ടനിലെ മുൻ പിസ ഹട്ട് ജീവനക്കാരി നിക്കോള ജാക്ക്. ഇസ്ലാമിക സ്റ്റേറ്റിൽ ചേരാൻ സിറിയയ്ക്ക് പോയതാണിവർ.

2015-ൽ തന്റെ ഭർത്താവിനും നാലു മക്കൾക്കുമൊപ്പം ഐസിസിൽ ചേരാനായി നാടുവിട്ടണതാണിവർ. ഇറാഖിലേക്ക് യാത്ര തിരിച്ച ഇവർ പക്ഷെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത് സൊമാലിയയിലേക്ക് പോകുന്നു എന്നായിരുന്നു. തന്നോടൊപ്പം വരാൻ തയ്യാറായില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കും എന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ഇതിനു തുനിഞ്ഞതെന്നാണ് ഇപ്പോൾ ഇവർ പറയുന്നത്. ഐസിസിൽ ചേർന്ന് തൊട്ടടുത്ത വർഷം തന്നെ അവരുടെ ഭർത്താവ് ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

അതിനുശേഷം ടിനിഡാഡ് ആൻഡ് ടൊബാഗോ സ്വദേശിയായ ആദിൽ ഡി മോട്രിചാർഡ് എന്ന ഒരു തീവ്രവാദിയെ വിവാഹം കഴിച്ച ഇവർ 2017-ൽ സിറിയയിലേക്ക് താമസം മാറ്റി. അവിടെവെച്ച് ഇവർ മൂന്നു പ്രാവശ്യം ഗർഭിണി ആയെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളിൽ കുട്ടികൾ മൂന്നും മരണപ്പെടുകയായിരുന്നു. അധികം താമസിയാതെ ഇവരുടെ പുതിയ ഭർത്താവും ആദ്യ ഭർത്താവിലെ മൂത്തമകനും ഒരു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒരു കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച ജാക്ക്, പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിലെ പിസ ഹട്ടിൽ ജോലിചെയ്യുന്ന സമയത്താണ് സഹപ്രവർത്തകനായ അലിയുമായി അടുക്കുന്നത്. പിന്നീട് ഇവർ ഇസ്ലാമതത്തിലേക്ക് മാറി അലിയെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ തനിക്ക് സജീവമായ ബ്രിട്ടീഷ് പൗരത്വം ഉണ്ടോ എന്നുകൂടി ഇവർക്കറിയില്ല. എന്നാൽ താനില്ലാതെ കുട്ടികളെ മാത്രമായി ബ്രിട്ടനിലേക്ക്അയയ്ക്കാനും ഇവർ തയ്യാറല്ല.

നേരത്തേ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യപ്പെട്ട ഷമീമ ബീഗം താമസിക്കുന്ന സിറിയയിലെ റോജ് അഭയാർത്ഥി ക്യാമ്പിൽ തന്നെയാണ് 34 കാരിയായ ജാക്ക് തന്റെ ഏഴും ഒമ്പതും പന്ത്രണ്ടും വയസ്സുള്ള മൂന്ന് കുട്ടികൾക്കൊപ്പം താമസിക്കുന്നത്. ഷമീമ ബീഗത്തിന് നേരത്തേ ബ്രിട്ടനിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. നിരവധി നിരപരാധികളെ തലയറത്തുകൊല്ലുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി പരസ്യമായി ലേലം ചെയ്ത് വിൽക്കുകയും ചെയ്തതുപോലുള്ള ക്രൂരപ്രവർത്തികൾക്ക് കൂട്ടുനിന്ന ഇവരെ തിരികെ ബ്രിട്ടനിലേക്ക് വരുത്തരുത് എന്നാണ് പൊതുവായുള്ള വികാരം.

അതേസമയം, ജാക്കിന്റെ അമ്മ, നഴ്സ് കൂടിയായ ചാർലീൻ ജാക്ക് ഹെന്റി പറയുന്നത് മൂന്നു കുട്ടികളെ മാത്രമെങ്കിലും തിരികെ ബ്രിട്ടനിലെത്തിക്കണം എന്നാണ്., മാതാപിതാക്കൾ ചെയ്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നത് ശരിയല്ല എന്നാണ് മുത്തശ്ശിയുടെ അഭിപ്രായം. മാത്രമല്ല, ട്രിനിഡാഡിയൻ പൗരത്വം കൂടിയുള്ള ജാക്കിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ ചെയ്യാവുന്നതാണെന്നും അവർ കരുതുന്നു. ഇവരുടെ കുട്ടികൾ ഇപ്പോൾ സേവ് ദി ചിൽഡ്രൻ എന്ന സംഘടന നടത്തുന്ന ഒരു താത്ക്കാലിക സ്‌കൂളിൽ പഠനത്തിനു പോകുന്നുണ്ട്. ഏകദേശം 60 ബ്രിട്ടീഷ് കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.

അതിനിടയിൽ ഐസിസിൽ ചേരാൻ പോയ എട്ടു സ്ത്രീകളേയും 23 കുട്ടികളേയും കുർദ്ദിഷ് നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കൻ സിറിയയിലുള്ള റോജ് അഭയാർത്ഥി ക്യാമ്പിൽ നിന്നും ജർമ്മനി തിരികെ കൊണ്ടുവന്നിരുന്നു. തിരികെ കൊണ്ടുവന്ന സ്ത്രീകൾ വിചാരണ നേരിടേണ്ടി വരുമെന്ന് ജർമ്മൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടികളെ അവരുടെതല്ലാത്ത തെറ്റിന് ശിക്ഷയനുഭവിക്കാൻ വിട്ടുകൊടുക്കരുതെന്നും അവർ പറയുന്നു. നേരത്തേ ഡെന്മാർക്കും മൂന്ന് സ്ത്രീകളേയും 14 കുട്ടികളേയും തിരികെ കൊണ്ടുവന്നിരുന്നു.

നേരത്തേ തന്റെ പതിനഞ്ചാം വയസ്സിൽ ഒളിച്ചോടിപ്പോയി ഐസിസ് ഭീകരന്റെ ഭാര്യയായ ഷമീമ ബീഗം ആധുനിക വസ്ത്രങ്ങളണിഞ്ഞ് തന്റെ വിശ്വാസം ത്യജിച്ചതായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ജനതയോട് മാപ്പു പറഞ്ഞ ഇവർ തനിക്ക് തിരികെ നാട്ടിലെത്താൻ സഹായിക്കണമെന്നും അപേക്ഷിച്ചിരുന്നു. ഐസിസിൽ ചേർന്നതാണ് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ ഇവർ, ഇനി അതിലേക്ക് മടങ്ങുന്നതിനേക്കാൾ മരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞിരുന്നു. വലിയ അവകാശവാദങ്ങൾ ഉയർത്തി ഉയർന്നുവന്ന ഐസിസ് കാലിഫേറ്റ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ബോംബിംഗിനു മുന്നിൽ 2019-ൽ തന്നെ തകർന്ന് തരിപ്പണമായിരുന്നു.