- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഓഫ് ബറോഡ പ്രവാസി ഉപഭോക്താക്കൾക്കായി പ്രത്യേക എൻആർഐ സെൽ ആരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി ഉപഭോക്താക്കൾക്കായി പ്രത്യേക എൻആർഐ സെൽ ആരംഭിച്ചു. പ്രസ്തുത എൻആർഐ സെല്ലിന്റെ ഉത്ഘാടനം എറണാകുളം സോണൽ ഹെഡ് ശ്രീ കെ വെങ്കടേശൻ ബാങ്ക് ഓഫ് ബറോഡയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിൽ നിർവഹിച്ചു. തൃശൂർ റീജിയൻ മേധാവി ശ്രീ ജി ഗോപകുമാർ, ഡെപ്യൂട്ടി റീജിയണൽ മാനേജർ ശ്രീ ടോണി എം വെമ്പിള്ളി, ചീഫ് മാനേജർ ശ്രീ ടി വി രവി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏറ്റവും കൂടുതൽ വിദേശ ശാഖകളുള്ള ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ എൻആർഐ സെൽ പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നു ജനറൽ മാനേജർ ശ്രീ കെ വെങ്കടേശൻ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികൾക്ക് എല്ലാവിധ നൂതന ബാങ്കിങ് സേവനങ്ങളും ഉറപ്പാക്കുന്നത് കൂടാതെ അവരുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി ഡോർ സ്റ്റെപ് ബാങ്കിങ് അടക്കമുള്ള ബാങ്കിങ് സേവനങ്ങളും എൻആർഐസെൽ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി nricell.thrissur@bankofbaroda.co.in, 9809873000 ബന്ധപ്പെടാവുന്നതാണ്