കോട്ടയം നഗരത്തി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കിയ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. നഗരത്തിലെ പ്രധാന റോഡുകളിലാണ് ഈ ഫോട്ടോ ഷൂട്ട് നടന്നത്്. ശീമാട്ടി റൗണ്ടാന, മണിപ്പുഴ റോഡ്, തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ്, നാഗമ്പടം പാലം എന്നിങ്ങനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു ഷൂട്ട്.

കോട്ടയം വിഡിയോ പാർക് സ്റ്റുഡിയോ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. മെർലിനാണ് മോഡലായത്. കോട്ടയത്തിന്റെ പ്രൗഢിയും മനോഹാരിതയും നിറയുന്ന ഷൂട്ടിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

''കോട്ടയം നഗരത്തിൽ പലപ്പോഴായി വെഡ്ഡിങ് ഷൂട്ടുകൾ നടന്നിട്ടുണ്ട്. എന്നാൽ ഒരു മോഡൽ ഷൂട്ട് നടന്നിട്ടുണ്ടോ എന്നു സംശയമാണ്. മോഡലിനൊപ്പം നഗരത്തിന്റെ പാരമ്പര്യവും പുതുമയും ഫ്രെയിമുകളിൽ നിറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.'' ഫൊട്ടോഗ്രഫർ പ്രതീഷ് പറഞ്ഞു.