കൊൽക്കത്ത: ദുർഗാപൂജയുടെ ഭാഗമായി നിർമ്മിച്ച പന്തലിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതിമയും. ബാഗുയിഹാട്ടി നാസ്‌റുൾപാർക്ക് ഉന്നയൻ സമിതി നിർമ്മിച്ച പന്തലിലാണ് വെള്ളിയാഴ്ച ഫൈബർ ഗ്‌ളാസിൽ നിർമ്മിച്ച പ്രതിമ സ്ഥാപിച്ചത്.

10 കൈകളുള്ള പ്രതിമയുടെ ഓരോ കൈയും സംസ്ഥാന സർക്കാരിന്റെ ഓരോ ജനക്ഷേമപദ്ധതിയുടെയും പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മമതയുടെ വെളുത്ത സാരിയിൽ സംസ്ഥാന സർക്കാരിന്റെ 'ബിശ്വബംഗ്‌ളാ' പരിപാടിയുടെ ലോഗോയും ഉണ്ട്. ഒന്നരമാസമെടുത്താണ് ശില്പികൾ പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് സമിതി അധ്യക്ഷൻ ഇന്ദ്രനാഥ് ബാഗുയി പറഞ്ഞു.