പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 നു ആരംഭിച്ച് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ഒക്ടോബർ 7 വരെ 20 ദിവസക്കാലമായാണ് സേവാ സമർപ്പൺ അഭിയാൻ സംഘടിപ്പിച്ചത് . ജില്ലയിലാണ് 2000 കേന്ദ്രങ്ങൾ ശുചീകരിച്ചുകൊണ്ട് സ്വച്ഛ് ഭാരത് പരിപാടിയും ദിവ്യംഗതർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തും അന്നദാനം സംഘടിപ്പിച്ചും 25000 വൃക്ഷതൈകൾ വെച്ച് പിഡിപ്പിച്ചും സ്മൃതി കേന്ദ്രം എന്ന പേരിൽ നാടൻ തെങ്ങിൻ തൈകൾ നട്ടു പിടിപ്പിച്ചും വിവിധ സേവനപ്രവർത്തനങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് 18000 കേന്ദ്രങ്ങളിൽ നിന്ന് 1 . 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയച്ചും റേഷൻ ബാഗ് വിതരണം ചെയ്തും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും തുടങ്ങി നിരവധി സേവന പദ്ധതികൾ ജില്ലയിൽ സംഘടിപ്പിച്ചു .

അരൂരിൽ ഫുട്‌ബോൾ ടൂർണമെന്റും ജില്ല / മണ്ഡലം തലങ്ങളിൽ അന്ത്യോദയയിൽ നിന്നും ആത്മ നിര്ഭരത്തിലേയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറുകളും നരേന്ദ്ര മോദിയുടെ ജീവിതം വിവരിക്കുന്ന പ്രദർശനികളും സംഘടിപ്പിച്ചു ഗാന്ധിജയന്തി ദിനത്തിൽ ത്രിവർണ്ണ യാത്രയും ദീൻ ദയാൽ ജിയുടെ ജന്മദിനത്തിൽ ബൂത്തുതലത്തിൽ അനുസ്മരണ സമ്മേളനങ്ങളും സ്സംഘടിപ്പിച്ചു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ . പി സുധീർ സംസ്ഥാന വക്താക്കളായ സന്ദീപ് വാര്യർ ,സന്ദീപ് വാചസ്പതി, മേഖല പ്രസിഡന്റ് കെ സോമൻ ,ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ,വെള്ളിയാകുളം പരമേശ്വരൻ, ഡി അശ്വനിദേവ് , പി കെ വാസുദേവൻ, സജു ഇടക്കല്ലിൽ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു സേവാ സമർപ്പൺ അഭിയാൻ പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് ചെങ്ങന്നൂരിൽ നടന്ന പമ്പാ ആരതിയിൽ ശബരിമല തന്ത്രി കണ്ഠരര് മോഹനരര് പങ്കെടുത്തു