ഷാർജ: ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ ഒക്ടോബർ 31 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂർണമായും ക്ലാസുകൾ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോരിറ്റി അറിയിച്ചു.

എമിറേറ്റിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കൂടി നിർദേശ പ്രകാരമാണ് നടപടികൾ. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് ഇളവുകളുണ്ടാകും. സ്‌കൂളുകളിൽ നേരിട്ടുള്ള പഠനത്തിലേക്കുള്ള തിരിച്ചുപോക്കിന് സ്‌കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ആവശ്യമാണെന്നും അതിറിറ്റി അറിയിച്ചു.