തലശേരി: മുഴപ്പിലങ്ങാട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം പയ്യാമ്പലം പള്ളിയാംമൂല സീബ്രാസ് റിസോർട്ടിന് മുൻപിലുള്ള കടൽ തീരത്ത് തിങ്കളാഴ്‌ച്ച വൈകുന്നേരം കണ്ടെത്തി. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും തിങ്കളാഴ്‌ച്ച രാവിലെ മുതൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

ഞായറാഴ്‌ച്ച കല്ലുമ്മക്കായ പറിക്കാനായി കടലിൽ ഇറങ്ങിയ മുഴപ്പിലങ്ങാട് വടക്കെ തയ്യിൽ വീട്ടിൽ രാഗേഷിനെയാ (45) ണ് കാണാതായത്.തിങ്കളാഴ്‌ച്ച രാവിലെ തോട്ടട ബീച്ചിനു സമീപം മൃതദേഹം കണ്ടെത്തിയെന്ന വിവരമുണ്ടായിരുന്നുവെങ്കിലും കോസ്റ്റു ഗാർഡും മത്സ്യത്തൊഴിലാളികളും അവിടേക്ക് എത്തിയെങ്കിലും മൃതദേഹമുണ്ടായിരുന്നില്ല.

ഇതിനെ തുടർന്നാണ് തിങ്കളാഴ്‌ച്ച രാവിലെ മുഴപ്പിലങ്ങാട് തന്നെ വീണ്ടും തിരച്ചിൽ തുടങ്ങിയത്.പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം കണ്ണുർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.