- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: അനധികൃത കച്ചവടമെന്ന് ആരോപിച്ച് കണ്ണൂർ നഗരത്തിൽ പ്രസ്‌ക്ലബിനു സമീപം വ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കാനെത്തിയ കോർപറേഷൻ അധികൃതരുമായി വാക്കേറ്റം. തിങ്കളാഴ്‌ച്ച രാവിലെയാണു ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയത്.
നിരത്തി വച്ച വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടുപോകാനുള്ള അധികൃതരുടെ നീക്കം കച്ചവടക്കാർ എതിർത്തതാണ് വാക്കേറ്റത്തിൽ കലാശിച്ചത്. തെരുവുകച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ആരോഗ്യവിഭാഗം മടങ്ങി പോകുകയായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു.
കണ്ണൂർ കോർപറേഷൻ നഗരത്തിൽ നിന്നും കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ ഐ എൻ.ടി.യു.സി അടക്കമുള്ള സംഘടനകൾ രംഗത്തു വന്നിരുന്നു.
Next Story


