തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വൈശാഖിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.


ധീരജവാൻ വൈശാഖിന് എച്ച്. വൈശാഖിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രണാമം അർപ്പിച്ചു. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുറാൻ കോട്ടിൽ ഭീകരരുമായുള്ള പോരാട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്. പിറന്ന നാടിന് വേണ്ടിയുള്ള പരമോന്നത ത്യാഗം. ഈ രാജ്യം അങ്ങയോടും ഒപ്പം ജീവൻ ബലിയർപ്പിച്ച മറ്റ് ധീരപോരാളികളേടും കടപ്പെട്ടിരിക്കുന്നു. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വി ഡി സതീശൻ അറിയിച്ചു.