- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലെ യാത്രക്കാരെ അവതാളത്തിലാക്കി തൊഴിലാളി സംഘടനകളുടെ സമരം; 127 അലിറ്റാലിയ വിമാനങ്ങൾ അടക്കം റദ്ദാക്കിയത് മൂലം വലഞ്ഞത് നിരവധി യാത്രക്കാർ
ഇറ്റലിയിലെ നിരവധി ദേശീയ, പ്രാദേശിക ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ വലഞ്ഞത് നിരവധി യാത്രക്കാർ. 24 മണിക്കൂർ നീളുന്ന പൊതു പണിമുടക്ക്, പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ പങ്കാളികളായതോടെ പൊതുഗാതഗതം അടക്കം തടസ്സപ്പെടും. തൊഴിൽ സമയത്തിലും പെൻഷനിലും ഉൾപ്പെടെയുള്ള സർക്കാർ തൊഴിൽ, സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിക്കുകയും കൂടുതൽ നിക്ഷേപം ആവശ്യപ്പെടുകയും ചെയ്താണ് സമരം നടത്തിയത്.
ഇറ്റാലിയൻ ദേശീയ വിമാനക്കമ്പനിയായ അലിറ്റാലിയ തിങ്കളാഴ്ച 127 ദേശീയ അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. മാത്രമല്ല ചൊവ്വാഴ്ച 11 സർവ്വീസ് കൂടി റദ്ദാക്കിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. കാൻസൽ ചെയ്ത സർവ്വീസുകൾവലിയ വിമാനങ്ങളിലേക്കും റീബുക്കിങ് ഫ്‌ളൈറ്റുകളിലേക്കും മാറുമെന്ന് അലിറ്റാലിയ പറഞ്ഞു.
യാത്ര തടസ്സപ്പെട്ട യാത്രക്കാരോട് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അവരുടെ പേര്, പ്പേര്, ബുക്കിങ് കോഡ് എന്നിവ നൽകിക്കൊണ്ട് ഏത് ഫ്‌ളൈറ്റിൽ റീബുക്ക് ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചു. ജീവനക്കാർ പണിമുടക്കിൽ ഇറ്റാലിയൻ വിമാനത്താവളങ്ങളിൽ കാലതാമസങ്ങളോ തടസ്സങ്ങളോ ഉണ്ടായേക്കാമെങ്കിലും മറ്റ് വിമാനക്കമ്പനികൾ ഫ്‌ളൈറ്റ് റദ്ദാക്കിയതായി റിപ്പോർട്ടുകളില്ല.
അതേസമയം, മിലാനിലെയും റോമിലെയും നഗര കേന്ദ്രങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു, കാരണം പ്രാദേശിക പൊതുഗതാഗത തടസ്സമുണ്ടാകുമെന്ന ഭീതിയിൽ പലരും കാറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു.