നന്തമജ്ഞാതമവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം എന്ന് കവി പാടിയത് അക്ഷരാർത്ഥത്തിൽ സത്യമാണ്. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പലതും നാം മനസ്സിലാക്കി എന്ന് അവകാശപ്പെടുമ്പോഴും അറിഞ്ഞ സത്യങ്ങളേക്കാൾ അറിയാത്തവയാണ് കൂടുതലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റേഡിയോ ആന്റിന പിടിച്ചെടുത്ത സിഗ്‌നലുകൾ ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ്. വിദൂരതയിലുള്ള 19 നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്‌നലുകളാണ് ഈ ആന്റിന പിടിച്ചെടുത്തത്.

ഭൂമിയിൽ നിന്നും 165 പ്രകാശവർഷങ്ങൾ അകലെയുള്ള ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്‌നലുകളാണ്ഈ റേഡിയോ ആന്റിന പിടിച്ചെടുത്തത്. അതിൽ നാലു സിഗ്‌നലുകൾ ഈ നക്ഷത്രങ്ങൾക്ക് ചുറ്റും ഇനിയും കണ്ടെത്താത്ത ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതായി തെളിയിക്കുന്നു എന്നും ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞർ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ക്യുൻസ്ലാൻഡിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഡച്ച് നാഷണൽ ഒബ്സർവേറ്ററിയിൽ നിന്നുള്ള ജ്യൊതിശാസ്ത്രജ്ഞരും ഈ ഗവേഷണത്തിൽ പങ്കാളികളായിരുന്നു.

മറ്റൊരു ക്ഷീരപഥത്തിൽ നിന്നുള്ള റേഡിയോ തരംഗങ്ങളെ കണ്ടെത്തുന്നത് ഇതാദ്യമായിട്ടാണ്. ഇത് റേഡിയോ അസ്ട്രോണമിയിൽ ഒരു പുതിയ കാൽവെയ്‌പ്പാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഉണ്ടെന്ന് അവകാശപ്പെടുന്ന ഈ അജ്ഞാത ഗ്രഹങ്ങളുടെ വലിപ്പം എത്രയാണെന്നോ അവ മനുഷ്യവാസയോഗ്യമാണോ എന്നോ പറയാൻ അവർക്ക് സാധ്യമല്ല. എന്നാൽ ഇപ്പോൾ ലഭിച്ച സിഗ്‌നലുകൾ വ്യാഴം സൂര്യനുമായി സംവേദിക്കുന്ന സിഗ്‌നലുകളോട് സാമ്യമായവയാണെന്ന് അവർ പറയുന്നു. സൂര്യനൊഴിച്ചുള്ള നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കുറിച്ച് കൂറ്റുതൽ പഠിക്കുവാൻ ഈ ഗവേഷണ ഫലം സഹായകരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ബെഞ്ചമിൻ പോപ്പ് പറഞ്ഞു.

സൂര്യനേക്കാൾ വലിപ്പം കുറഞ്ഞ ചുവന്ന കുള്ളൻ നക്ഷത്രങ്ങളെ കുറിച്ചായിരുന്നു ഗവേഷണം നടത്തിയറ്റ്. ഇവയിൽ പലതും കാന്തികമായി അതീവ സജീവമാണ്. എന്നാൽ കൂട്ടത്തിൽ ചില കാന്തിക നിർജ്ജീവ നക്ഷത്രങ്ങളും ശ്രദ്ധയിൽ പെടുകയുണ്ടായി. ഇതിൽ ചില നക്ഷത്രങ്ങളുടേ ഇനിയും കണ്ടെത്താനാകാത്ത ചില ഗ്രഹങ്ങളിൽ നിന്നാണ് സിഗ്‌നലുകൾ വന്നതെന്നാണ് ഗവേഷകർ സ്ഥിരീകരിക്കുന്നത്.

ഒരു ഗ്രഹത്തിന്റെ കാന്തിക വലയം സൗരവാതവുമായി അടുത്ത് പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള റേഡിയോ സിഗ്‌നലുകൾ ഉണ്ടാകുന്നത്. ഭൂമിയുടെ ഉത്തരധ്രുവ ധീപ്തി, ദക്ഷിണ ധ്രുവദീപ്തി എന്നിങ്ങനെ അറിയപ്പെടുന്ന പ്രതിഭാസങ്ങൾഇത്തരത്തിലുള്ള റേഡിയോ തരംഗങ്ങളുടെ പുറംതള്ളലാണ്.