- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്തേൺ അയർലണ്ടിൽ കുട്ടികളുള്ള കാറുകളിൽ പുകവലി നിരോധിച്ചേക്കും; നിയമലംഘകർക്ക് 50 യൂറോ ഫൈൻ ഈടാക്കാനും നീക്കം
നോർത്തേൺ അയർലണ്ടിൽ കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളിൽ പുകവലി നിരോധിക്കാൻ ആലോചന. ആരോഗ്യമന്ത്രി റോബിൻ സ്വാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള വ്യക്തമായ പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് 50 യൂറോ ഫൈൻ ഈടാക്കാനാണ് ആലോചന. 18 വയസ്സിന് താഴെയ പ്രായമുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നത് നിരോധിക്കാനും പദ്ധതിയുണ്ട്.
പുകവലിയുടെ ദോഷങ്ങളിൽ നിന്നും സമൂഹത്തെയും പ്രത്യേകിച്ച് കുട്ടികളേയും രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ചില സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ പുകവലി നിരോധനമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും ജോലിയുടെ ആവശ്യങ്ങൾക്കായി ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിലും പുകവലി നിരോധിച്ചിരിക്കുകയാണ്.
നിലവിൽ കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളിൽ മാത്രമാണ് നിരോധനം നടപ്പിലാക്കുന്നതെങ്കിലും അടച്ചിട്ട സ്വാകാര്യവാഹനങ്ങളിലും ഒന്നിലധികം ആളുകൾ ഉള്ള വാഹനങ്ങളിലും ഭാവിയിൽ പുകവലി നിരോധനം നടപ്പിലാക്കാനും സാധ്യതയുണ്ട്. അടുത്ത വർഷം ആദ്യം തന്നെ പുതിയ നിയന്ത്രണങ്ങൾ നടപ്പിലായേക്കും