- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാംദാസിന്റെ അനുസ്മരണയോഗം യോഗം സംഘടിപ്പിച്ചു
ഗവൺമെന്റ് മൊഡൽ സ്‌കൂൾ എം.എസ്. 86 ബാച്ചിന്റെ ആഭിമുഖ്യത്തിൽരാംദാസിന്റെ അനുസ്മരണയോഗം തമലം യുവജന സമാജം ഗ്രന്ഥശാലാ ഹൂളിൽകോർഡിനേഷൻ ഓഫ് തമലം റിസഡന്റ്‌സിന്റെ പ്രസിഡന്റ് മുൻ കൗൺസിലർ കെ. രാജശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു.
മോഡൽ സ്‌കൂൾ എം.എസ്. 86 ബാച്ചിന്റെ സെക്രട്ടറി ഷൺമുഖം സ്വാഗതം പറഞ്ഞു.
മോഡൽ സ്‌കൂൾ എം.എസ്. 86 ബാച്ചിന്റെയും തൈക്കാട് ക്രിക്കറ്റ് ക്ലബ്ബിന്റെയും,
കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റേയും, കരമന ശാസ്ത്രിനഗർ യൂത്ത് ക്ലബ്ബിന്റെയും
ഭാരവാഹിയായിരുന്നു. പുലയനാർകോട്ട, പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ
കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായും മറ്റ് അനുബന്ധ രോഗങ്ങളും
കാരണമാണ് പി.ആർ.എസ്. ഹോസ്പിറ്റലിൽ വച്ച് രാംദാസ് (50)നിര്യാതനായത്.
നിരവധി ജീവനകാരുണ്യ പ്രവർത്തനങ്ങളിലും, മറ്റു സന്നദ്ധ
സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. അനുസ്മരണ യോഗം കെ. മുരളീധരൻ എംപി.
ഉത്ഘാടനം ചെയ്ത് പുഷ്പാർച്ചന നടത്തി. നിരവധി സ്വകാര്യ മേഖലകളിൽ
കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള രാംദാസ് സൗമ്യഭാവനും എല്ലാപേരേയും
സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയെ ആണ്
നമുക്ക് നഷ്ടമായത്. തമലം എസ്. ഉണ്ണി, കോർഡിനേഷൻ സെക്രട്ടറി സുരേന്ദ്രൻ, ജഗതി
ബിച്ചു, തൈക്കാട് ശരത്ത്, കരമന ശാസ്ത്രിനഗർ യൂത്ത് ക്ലബ്ബിന്റെ മുൻ പ്രസിഡന്റ്
അനിൽകുമാർ എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി തസ്‌കർ രാജേഷ് കൃതജ്ഞത
രേഖപ്പെടുത്തി.