- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
താലിബാൻ സർക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരിൽ സാമ്പത്തിക സഹായം നൽകും
വാഷിങ്ടൺ: മാനുഷിക പരിഗണനയുടെ പേരിൽ താലിബാനെ സഹായിക്കുന്നു. കരാറിൽ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാൻ അധികൃതർ അറിയിച്ചു. എന്നാൽ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതർ തുടർന്നു അറിയിച്ചു.
ആഗസ്റ്റഅ മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തർ രാജ്യങ്ങളിൽ വച്ചാണ് താലിബാൻ യു.എസ്. പ്രാഥമിക റൗണ്ട് ചർച്ച പൂർത്തിയായത്.
അതേ സമയം യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് ്രൈപസ് ഒരു പ്രസ്താവനയിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഭീകരതയേയും, അമേരിക്കൻ പൗരന്മാരുടെ സുഗമമായ യാത്രയേയും കുറിച്ചു ആശങ്ക അറിയിച്ചു. മാനുഷിക അവകാശങ്ങൾ നിഷേധിക്കുകയും, സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകാത്തതും പ്രതിഷേധാർഹമാണ് താലിബാൻ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ താല്പതു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടിട്ടില്ലാത്ത വരൾച്ചാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും, സാമ്പത്തികമായി രാഷ്ട്രം തകർന്നിരിക്കുകയാണെന്നും, സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാണെന്നും ചൂണ്ടികാട്ടിയാണ് ബൈഡൻ ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ടു മറ്റു രാഷ്ട്രങ്ങൾക്കുനേരെ ആക്രമണം നടത്തുവാൻ ആരേയും അനുവദിക്കുകയില്ലെന്നും താലിബാൻ സർക്കാരിന്റെ വിദേശ മന്ത്രിയെ ഉദ്ധരിച്ചു സുഹെയ്ൽ ഷഹീൻ ഉറപ്പു നൽകിയിട്ടുണ്ട്.