- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി സ്വദേശി കമീലൻസ് മുത്തുസ്വാമി മരിച്ചു. 63 വയസായിരുന്നു. ഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഈ മാസം 18ന് കൊച്ചി വഴി അദ്ദേഹത്തെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം.
മൂന്ന് മാസം മുമ്പ് ഇദ്ദേഹം ഓടിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും മസ്തിഷ്‌ക്കാഘാതം സംഭവിക്കുകയുമായിരുന്നു. അപകടം സംഭവിച്ചയുടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചക്ക് ശേഷം അവിടെനിന്നും അൽ-റസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ ഹരിലാലും ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലികയും ചേർന്നാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.




