പുനെ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ അരുംകൊല. പുനെയിൽ 14കാരിയെ നടുറോഡിൽ കുത്തിക്കൊന്നു. കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് പെൺകുട്ടിയെ കുത്തിക്കൊന്നത്. അകന്ന ബന്ധവിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

ബിബേവാഡി പ്രദേശത്തെ യാഷ് ലോൺസിൽ കബഡി പരിശീലനത്തിന് പോകുകയായിരുന്നു പെൺകുട്ടി. 22കാരൻ അടക്കമുള്ള മൂന്നംഗ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസന്റെ നിഗമനം.പലതവണയായ പെൺകുട്ടിയെ കുത്തിയതായും ആക്രമണം വളരെ ക്രൂരമായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവസ്ഥലത്ത വച്ച് തന്നെ പെൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയെ ആക്രമിച്ച ശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.