കുഞ്ഞ് ജനിച്ച് ഒരു വർഷത്തിന് ശേഷം അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി ശ്രീയ ശരൺ. ഭർത്താവ് ആന്ദ്രേ കൊശ്ചീവിനും മകൾക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ഒരുവർഷത്തോളമായി ആരാധകരിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നു ഇരുവരും. 2020ൽ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു.

 
 
 
View this post on Instagram

A post shared by Shriya Saran (@shriya_saran1109)

2018 ലായിരുന്നു ശ്രീയയും റഷ്യൻ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാർസിലോനയിലായിരുന്നു ഇവരുടെ താമസം. ഇപ്പോൾ വീണ്ടും ഷൂട്ടിങ് സജീവമായതോടെ ശ്രീയയും കുടുംബവും മുംബൈയിൽ തിരിച്ചെത്തി. ദൃശ്യം 2 ഹിന്ദി റീമേക്ക് ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.