- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് വരുന്നു; കളമൊരുങ്ങിയത് ഒമ്പതാം വാർഡ് കൗൺസിലർ രാജി വച്ചതോടെ

X
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വരുന്നു. ജോലി ലഭിച്ചതിനെ തുടർന്ന് ഒൻപതാം വാർഡായ മുതിയലത്തെ കൗൺസിലർ പി. വിജയകുമാരി രാജിവയ്ക്കുന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയകുമാരി 644 വോട്ടുകൾക്കാണ് എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ എ. ഉഷയെ പരാജയപ്പെടുത്തി മുതിയലത്തിന്റെ കൗൺസിലറായത്. കഴിഞ്ഞ ദിവസമാണ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖേന മാനന്തവാടി ആയുർവേദ ആശുപത്രിയിൽ നിയമനം ലഭിച്ചത്. ഈയാഴ്ച തന്നെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവിലുള്ളത്. ഇതേ തുടർന്ന് വിജയകുമാരി രാജിക്കത്ത് നൽകുകയായിരുന്നു.
Next Story


