- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടർ മോഷ്ടിച്ചു പോകുന്ന വഴി സ്ത്രീകളുടെ കഴുത്തില മാല പറിച്ചെടുക്കും; എന്നിട്ട് ബംഗളൂരുവിൽ പോയി അടിച്ചു പൊളിച്ചു ജീവിക്കും: പിടിയിലായത് യുവതിയുടെ നേതൃത്വത്തിലുള്ള ഗ്യാങ്

കായംകുളം: ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തി സ്‌കൂട്ടർ മോഷണം നടത്തിയ ശേഷം ബെംഗളൂരുവിൽ പോയി അടിച്ചു പൊളിക്കുന്ന സംഘം പിടിയിൽ. സ്‌കൂട്ടർസ മോഷ്ടിച്ച് പോകുന്ന വഴി സ്ത്രീകളുടെ മാലയും പറിച്ചെടുത്ത് രക്ഷപ്പെടുന്ന യുവതിയുടെ നേതൃത്വത്തിലുള്ള ഗ്യാങാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ അടിച്ചു പൊളി ജീവിതത്തിനാണ് ഇവർ മോഷണം നടത്തുന്നത്.
കേസിൽ പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തയ്യാർ ചാനക്കുടി വീട്ടിൽ ആതിര (24), മാല വിൽക്കാൻ സഹായിച്ച കരുനാഗപ്പള്ളി തഴവ കടത്തൂർമുറിയിൽ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവർ നേരത്തേയും സമാന രീതിയിലുള്ള മോഷണം നടത്തിയതായി പൊലീസ് പറയുന്നു.
അടുത്തിടെ ഇവർ കേരളത്തിലെത്തി തിരുവല്ല സ്വദേശിയുടെ സ്‌കൂട്ടർ മോഷ്ടിച്ച പോകും വഴി വീട്ടമ്മയുടെ മോല പൊട്ടിച്ചിരുന്നു. പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതാ ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ ഒന്നരപ്പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. ഓഗസ്റ്റ് 26ന് ചെട്ടികുളങ്ങരയിൽ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറിനു പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണപുരം മുക്കടയ്ക്കു സമീപം സ്‌കൂട്ടർ ഉപേക്ഷിച്ചു.
മാല ഓച്ചിറയിലെ സ്വർണാഭരണശാലയിൽ വിറ്റ ശേഷം ബെംഗളൂരുവിലേക്കു കടന്നു. സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ സ്‌കൂട്ടർ തിരുവല്ലയിൽ നിന്ന് അൻവർ ഷായും ആതിരയും ചേർന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29ന് സ്വർണനഗർ പ്രദേശത്തുനിന്ന് 65 വയസ്സുള്ള വിരുതമ്മാൾ എന്ന സ്ത്രീയുടെ 9.5 പവന്റെ മാലയും പ്രതികൾ കവർന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതികൾ എറണാകുളത്ത് എത്തിയെന്ന വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. പ്രതികളുടെ സാന്നിധ്യത്തിൽ ഓച്ചിറയിലെ സ്വർണക്കടയിൽ നിന്നു ലളിതയുടെ മാല വീണ്ടെടുത്തു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. അൻവർ ഷായും സുഹൃത്ത് ജയകൃഷ്ണനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ മാലമോഷണക്കേസുകളിൽ പ്രതികളാണ്.


