- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആകാശത്ത് മുത്തമിട്ടൊരു സ്വിമ്മിങ് പൂൾ; ദുബായിലെ പാം ജുമേറ ദ്വീപിലെ ടവറിന്റെ അമ്പതാം നിലയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്വിമ്മിങ് പൂൾ: പൂൾ സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും 656 അടി ഉയരത്തിൽ
റിസോർട്ടുകളിലും ഹോട്ടലുകളിലും എല്ലാം നീന്തൽ കുളങ്ങൾ പതിവാണ്. എന്നാൽ ആകാശത്തെ മുത്തമിട്ടൊരു സ്വിമ്മിങ് പൂളിനെ കുറിച്ച് ആരെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ. എന്നാൽ സംഭവം സത്യമാണ്. ദുബായിലെ പാം ജുമേറാ ദ്വീപിൽ ആകാശത്തെ മുത്തമിട്ടൊരു സ്വിമ്മിങ് പൂൾ ഒരുങ്ങുകയാണ്. 52 നിലകളുള്ള പാം ടവറിന്റെ 50-ാം നിലയിലാണ് ഔറാ സ്‌കൈപൂൾ ഒരുങ്ങുന്നത്. ഭൂമിയുടെ നിരപ്പിൽ നിന്നും 656 അടി ഉയരത്തിലാണ് ഈ സ്വിമ്മിങ് പൂൾ സ്ഥിതി ചെയ്യുന്നത്.
ഈ സ്വിമ്മിങ് പൂളിൽ നീന്താൻ എത്തുന്നവർക്ക് പേർഷ്യൽ ഗൾഫും ദുബായിലെ പ്രസിദ്ധമായ സ്‌കൈലനുമെല്ലാം നീന്തി തുടിക്കുമ്പോൾ കാണാം. സ്വിമ്മിങ് പൂളിന്റെ ഫോട്ടോകൾ പുറത്ത് വിട്ടിട്ടുണ്ട്. പൂളിന്റെ കിഴക്ക് ഭാഗത്തു നിന്നും എടുത്ത ഫോട്ടോയിൽ ദുബായ് മറീനയും പതിഞ്ഞിട്ടുണ്ട്. വടക്കോട്ടുള്ള വ്യൂവിൽ ബുർജ് അൽ അറബും തെക്കൻ ഭാഗത്തു നിന്നുള്ള ഫോട്ടോയിൽ എയിൻ ദുബായിയും കാണാം.
സൺസെറ്റ് ഹോസ്പിറ്റാലിറ്റിയാണ് ഔറാ സ്‌കൈപൂൾ നിർമ്മിച്ചിരിക്കുന്നത്. കല്ലിലും കൺക്രീറ്റിലും വളരെ മനോഹരമായാണ് പൂൾ തീർത്തിരിക്കുന്നത്. 750 സക്വയർ മീറ്റർ ഡക്ക് ആണ് പൂളിനുള്ളത്. 34 പൗണ്ടാണ് പ്രവേശന ഫീസ്