- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂ നോർമലിനെ വരവേറ്റ് കേരള ഐ ടി; കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്റെ പാതയിൽ
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്റെ പാതയിൽ. കോവിഡ് വ്യാപനത്തെ മുൻനിർത്തി പൂർണ്ണമായും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാർ തിരികെ ഓഫീസിൽ എത്തി തുടങ്ങി. ന്യു നോർമൽ പരിതസ്ഥിതികളിലും മികച്ച പ്രവർത്തനമാണ് ഐ.ടി മേഖല കാഴ്ച വെച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതും ഭൂരിപക്ഷം ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചതോടും കൂടി ഐ.ടി പാർക്കുകളിലെ കമ്പനികളിലെ പ്രവർത്തനം ഏതാണ്ട് സാധാരണ നിലയിലായി.
18 മാസം കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ വർക്ക് ഫ്രം ഹോം രീതി കൂടാതെ ഓഫീസിലിരുന്നും ജോലി ചെയ്യാൻ സാധിക്കുന്ന ഹൈബ്രിഡ് രീതികളും ന്യൂ നോർമൽ പ്രവർത്തനരീതികളിൽ പ്രധാനമാകും. ടി സി എസ്, വിപ്രോ പോലെയുള്ള വമ്പൻ കമ്പനികളിലെ 85 % ജീവനക്കാരെയും തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനും മാർഗ്ഗരേഖയായി. ഒക്ടോബർ പകുതിയോടുകൂടി യു എസ് ടി ഗ്ലോബലും പാർക്കിൽ സജ്ജമാകും. ഓരോരോ ഘട്ടങ്ങളായി ജീവനക്കാരെ എത്തിക്കാനാണ് പദ്ധതി. നവംബർ ഡിസംബറോടെ അലയൻസും ഹൈബ്രിഡ് രീതിയിൽ 60 : 40 എന്ന കണക്കിൽ ഘട്ടം ഘട്ടമായി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കുവാൻ തീരുമാനമായിട്ടുണ്ട്.
ഇതോടെ ഐ ടി മേഖല രൂപീകരിച്ച ഏറ്റവും പുതിയ കർമപദ്ധതികൾ ഈ രണ്ടാം വരവിൽ നടപ്പിലാക്കും. തിരികെയെത്തുമ്പോൾ ജീവനക്കാർക്കായി മൈ ബൈക്ക് പോലെയുള്ള ആരോഗ്യകരമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കോവിഡ് കാലയളവിലും ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി നിരവധി കമ്പനികളാണ് പുതുതായി പ്രവർത്തനമാരംഭിച്ചത്. ഇൻഫോപാർക്കിൽ മാത്രമായി എയർ പേ, കാവലിയർ, മിറ്റ്‌സോഗോ, ഓർത്തോഫ്‌സ്, ടെക്ടാലിയ,ഇൻവെനിക്‌സ് സോഫ്‌ട്വെയർ സർവീസസ് തുടങ്ങി എഴുപത്തഞ്ചോളം കമ്പനികൾ പുതിയതായി ആരംഭിച്ചു. പൂർണ്ണമായും പ്രവർത്തനസജ്ജമായ ഈ കമ്പനികളോടൊപ്പം എക്‌സ്പീരിയോൺ, സെല്ലിസ് എച് ആർ ഇന്ത്യ തുടങ്ങിയ കമ്പനികൾ വിപുലീകരണത്തിനും തയ്യാറെടുക്കുകയാണ്.
ജീവനക്കാരുടെ തിരിച്ചു വരവ് ഉപജീവനമാർഗം വഴിമുട്ടിയ ഹോട്ടലുടമകൾ, നിത്യവേതന ജീവനക്കാർ എന്നിവരുടെ ജീവിതവും സാധാരണ ഗതിയിലാക്കും. ന്യൂ നോർമൽസിയിൽ ഐ ടി പാർക്കുകളുടെ പ്രവർത്തനശൈലികൾ പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയാവും പ്രവർത്തിക്കുകയെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്