- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഒക്ടോബർ 16 വരെ മത്സ്യബന്ധനത്തിന് കർശന നിരോധനം
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഒക്ടോബർ 16 ശനിയാഴ്ച വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചു. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തീരച്ചെത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.
അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. കേരള ലക്ഷദ്വീപ്കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ, തെക്ക്കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിലും ഒക്ടോബർ 16വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.




