- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേപ്പാളും മ്യാന്മറും അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ
ന്യൂഡൽഹി: അയൽരാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്സിനാണ് നേപ്പാൾ,ബംഗ്ലാദേശ്,മ്യാന്മർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയതത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം മാസങ്ങളായി വാക്‌സിൻ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഒകടോബർ മാസത്തോടെ വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം വാക്സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികൾ രാജ്യം സ്വീകരിച്ചിരുന്നു.
രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ രാജ്യത്ത് വാക്സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കാമെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.ഒക്ടോബർ മാസത്തോടെ 30 കോടി ഡോസ് വാക്സിൻ വിദേശരാജ്യങ്ങൾക്കായി ഉല്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
വാക്‌സിൻ മൈത്രി എന്ന പേരിലാണ് ഇന്ത്യ നിരവധി രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കിയിരുന്നത്. ഈ വർഷം ഏപ്രിൽ അവസാനം വരെ 64.4 ദശലക്ഷം ഡോഡ് വാക്‌സിനാണ് ഇന്ത്യ വിവിധരാജ്യങ്ങൾക്കായി നൽകിയത്.




