- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; കത്തിയുമായി വീട്ടിലെത്തി യുവതിയെ ആക്രമിച്ചു: 27കാരൻ അറസ്റ്റിൽ
കൊല്ലം: ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തത് ഭർത്താവ് ചോദിച്ചതിന് യുവാവ് കത്തിയുമായി വീട്ടിലെത്തി യുവതിയെ ആക്രമിച്ചു. കൊല്ലം കിഴക്കേനടയിലാണ് സംഭവം. കൊടുവിള സ്വദേശി ജിജോ (27 വയസ്സ്) യെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പ്രതി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്‌ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു.
Next Story