- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിയുടെ നിറവിൽ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്ക് പുഷ്പരഥോത്സവം; ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ച് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ
കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ ദേവിക്ക് പുഷ്പരഥോത്സവം. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു രഥാരോഹണ ചടങ്ങുകൾ നടന്നത്. നവരാത്രി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് രഥാരോഹണം. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് രഥോത്സവ ചടങ്ങുകൾ ആരംഭിച്ചത്. എട്ടുമണിയോടെ ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീവിഗ്രഹം എഴുന്നള്ളിച്ചു.
രഥോത്സവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്തരെ നിയന്ത്രണ വിധേയമായി മാത്രമാണ് രഥോത്സവത്തിന് പങ്കെടുപ്പിച്ചത്. രഥംവലി പൂർത്തിയാക്കി സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.വിജയദശമിയായ വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് നട തുറക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകളും ആരംഭിക്കും.