- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിതെറ്റി വന്ന ഉത്തരേന്ത്യൻ യുവതിക്ക് പഴയങ്ങാടി പൊലീസ് തുണയായി; 20 കാരിയെ കെയർ ഹോമിലാക്കി

കണ്ണുർ:.വഴിതെറ്റി വന്ന് പഴയങ്ങാടിയിലും പരിസരങ്ങളിലും കറങ്ങി നടന്നിരുന്ന ബംഗാളി യുവതിക്ക് പഴയങ്ങാടി ഏഴോം ഗാർഡിയൻ ഏയ്ഞ്ചൽസും, പഴയങ്ങാടി പൊലീസും തുണയായ്.
രണ്ട് ദിവസമായി പഴയങ്ങാടിയിലും പരിസരത്തും അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ബംഗാളി യുവതി അഞ്ജാനയെ (20) യാണ് പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ ഏഴോം ഗാർഡിയൻ ഏയ്ഞ്ചൽസിന്റെ കെയർ ഹോമിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ വിശന്ന് വലഞ്ഞ യുവതിക്ക് രാത്രിയിലും രാവിലെയും ഭക്ഷണം നൽകിയത് പഴയങ്ങാടിയിലെ വിമ്പീസ് ഹോട്ടലായിരുന്നു. ഇന്ന് രാവിലെ പഴയങ്ങാടിൽ കറങ്ങുന്ന യുവതിയെ കണ്ടതിനെ തുടർന്ന് ഏഴോം പഞ്ചായത്ത് മെമ്പർ:പി കെ വിശ്വനാഥൻ മാസ്റ്റർ പഴയങ്ങാടി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്, പഴയങ്ങാടി എസ്സ് ഐ കെ ഷാജുവും റഷീദ് സഖാഫി, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ അജിത, സിന്ധു.എംവി എന്നിവർ എത്തിതി ഗാഡിയ ൻ എയി ഞ്ചൽ ഭാരവാഹികളായ റഷീദ് സഖാഫി എന്നി വർ എത്തി സദനത്തിലേക്ക് മാറ്റി.
ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന യുവതിയെ ചികിൽസയ്ക്കും മറ്റും ശേഷം ബന്ധുക്കളെ ബന്ധപ്പെട്ട് തിരിച്ചേൽപ്പിക്കാനാണ് പൊലീസിന്റെയും ഗാഡിയൻ എയ്ഞ്ചൽസ് ഭാരവാഹികളുടെയും തിരുമാനം.


