- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻഡോസൾഫാൻ ഇരയായ 20കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
മംഗളൂരു: എൻഡോസൾഫാൻ ഇരയായ 20കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദക്ഷിണകന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം. കരിമ്പ് വാങ്ങി നൽകിയാണ് പ്രതി 20കാരനെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത് സംഭവത്തിൽ മുഹമ്മദ് ഹനീഫ് എന്നയാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.
20കാരൻ വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ കരിമ്പ് വാങ്ങി നൽകി പ്രലോഭിപ്പിച്ച് കുറ്റിക്കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.. എതിർത്തപ്പോൾ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ വസ്ത്രത്തിൽ മണ്ണ് പുരണ്ടത് കണ്ടപ്പോഴാണ് പിതാവ് കാര്യം തിരക്കിയത്. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്
തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ഐപിസി 504, 323, 377, 506 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
Next Story




